കോയന്പത്തൂർ: സ്മാർട്ട് ലൈസൻസ് കാർഡുകൾ വിതരണം ചെയ്തു. വ്യാജലൈസൻസുകൾ നിർമിക്കാതിരിക്കാനും ലൈസൻസും ആർ.സി.ബുക്കും ഉപയോഗിച്ച് തട്ടിപ്പുകൾ നടത്താതിരിക്കുന്നതിനായും സംസ്ഥാന സർക്കാർ ലൈസൻസ് സ്മാർട്ട് കാർഡുകളാക്കാൻ തീരുമാനിച്ചിരുന്നു.
ഇതിനായി നിയോഗിച്ചിരുന്ന സ്വകാര്യ കന്പനിയുടെ നേതൃത്വത്തിൽ സ്മാർട്ട് ലൈസൻസും ആർ.സി.ബുക്കുകളും തയാറാക്കി റീജണൽ ആർടി ഓഫീസ് അധികൃതർക്കു കൈമാറി.
അധികൃതർ കാർഡുകളുടെ തരം പരിശോധിച്ചു. ബാർകോഡിംഗ് ഉള്ളതിനാൽ ജെറോക്സ് എടുത്ത് ഉപയോഗിക്കാൻ സാധിക്കില്ല.വാഹനങ്ങൾക്കു നല്കുന്ന ആർ.സി.ബുക്ക് വൈകാതെ സ്മാർട്ട് കാർഡ് രൂപത്തിൽ നല്കും.
സ്മാർട്ട് ലൈസൻസ് കാർഡ് വിതരണം ചെയ്തു
10:57 PM Nov 16, 2018 | Deepika.com