ഫുഡ് കാർണിവൽ ശ്രദ്ധേയമായി
10:54 PM Nov 16, 2018 | Deepika.com
കൊടുവായൂർ: മരിയൻ കോളേജിൽ നടന്ന ഫുഡ് കാർണിവൽ ആഘോഷം മദർ സുപ്പീരിയർ സിസ്റ്റർ ജയിൻ മരിയ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ സിസ്റ്റർ ട്രീസ്സാ അരീക്കാട്ട് അധ്യക്ഷ പ്രഭാഷണം നടത്തി. വൈസ് പ്രിൻസിപ്പൽ സിസ്റ്റർ ബോണ്‍ ഫീലിയ, സ്റ്റാഫ് കോ ഓർഡിനേറ്റർ ദീപ എന്നിവർ സംസാരിച്ചു. വിവിധ തരത്തിലുള്ള ഭക്ഷണങ്ങൾ പ്രദർശിപ്പിച്ച് വിദ്യാർത്ഥിനികൾ കാർണിവൽ ജ്വലിപ്പിച്ചു. ദീപ സ്വാഗതവും മഞ്ജുളാ കൃഷ്ണൻ നന്ദിയും പറഞ്ഞു.