അനുമോദിച്ചു
10:54 PM Nov 16, 2018 | Deepika.com
മണ്ണാർക്കാട്: നീന്തൽക്കാരുടെ കൂട്ടായ്മ ചെത്തല്ലൂർ റിവർ ഫ്രണ്ട്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ വിവിധ മേഖലകളിൽ പ്രാമുഖ്യം തെളിയിച്ചവരെ അനുമോദിച്ചു. ഹൈദരാബാദിൽ നടന്ന ദേശീയ മാസ്റ്റേഴ്സ് നീന്തൽമത്സര വിജയികളായ പി.ടി.മമ്മദ്, പി.ടി.ഖാലിദ്, എം.പി.മനോഹരൻ, എം.പി.അയ്യപ്പൻ, ഇ.കെ.ഷംസുദീൻ, സംസ്ഥാന മത്സരവിജയികളായ ചിലന്പുകാടൻ അഷറഫ് ബാബു, കുട്ടികളെ നീന്തൽ പഠിപ്പിച്ച നാസർ, സി.എച്ച്.മൊയ്തുട്ടി, എ.കെ.ഗോപാലൻ, വിദ്യാർഥികളായ ഹാഫിസ്, നീമ, നാസർ എന്നിവരെയാണ് അനുമോദിച്ചത്.