ചിറ്റൂർ: ചിറ്റൂർ വിജയമാതാ കോണ്‍വന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ശിശുദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. പിടിഎ പ്രസിഡന്റ് പി.മുരളിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ചിറ്റൂർ ഗവണ്മെന്റ് കോളജ് പ്രിൻസിപ്പൽ ആനന്ദ് വിശ്വനാഥ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ സിസ്റ്റർ ആനി പോൾ പ്രസംഗിച്ചു.
ലോക്കൽ മാനേജർ, സിസ്റ്റർ ജെയിൻ, സ്കൂൾ ലീഡർ പി.അഹല്യ, ചാച്ചാജിയായ എസ്.സഞ്ജീവ് എന്നിവർ പങ്കെടുത്തു. പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിനെക്കുറിച്ചുള്ള ദൃശ്യാവിഷ്കാരത്തിലൂടെ മഹാന്മാരായ ഇന്ത്യൻ നേതാക്കളെയും വിദ്യാർഥികൾക്കു പരിചയപ്പെടുത്തി. സ്കൂൾതല കലാകായിക മത്സരവിജയികൾക്ക് സമ്മാനദാനവും നടത്തി.
ശിശുദിനം ആഘോഷിച്ചു
10:52 PM Nov 16, 2018 | Deepika.com