ക​ടു​ത്തു​രു​ത്തി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മു​ൻ​ പ്ര​സി​ഡ​ന്‍റ് അ​ന്ന​മ്മ രാ​ജു​വി​നെ അ​യോ​ഗ്യ​യാ​ക്കി

10:49 PM Nov 16, 2018 | Deepika.com
ക​​ടു​​ത്തു​​രു​​ത്തി: ക​​ടു​​ത്തു​​രു​​ത്തി ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് മു​​ൻ​​പ്ര​​സി​​ഡ​​ന്‍റ് അ​​ന്ന​​മ്മ രാ​​ജു​​വി​​നെ സം​​സ്ഥാ​​ന തെ​​ര​​ഞ്ഞെ​​ടു​​പ്പ് ക​​മ്മീ​​ഷ​​ണ​​ർ അ​​യോ​​ഗ്യ​​യാ​​യി പ്ര​​ഖ്യാ​​പി​​ച്ചു.

യു​​ഡി​​എ​​ഫ് ഭ​​രി​​ച്ചു കൊ​​ണ്ടി​​രു​​ന്ന ക​​ടു​​ത്തു​​രു​​ത്തി ബ്ലോ​​ക്കി​​ൽ കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് പ്ര​​തി​​നി​​ധി​​യാ​​യി​​രു​​ന്ന അ​​ന്ന​​മ്മ രാ​​ജു, യു​​ഡി​​എ​​ഫ് പ്ര​​സി​​ഡ​​ന്‍റ് സ്ഥാ​​നം ന​​ൽ​​കാ​​ത്ത​​തി​​നെ​​ത്തു​​ട​​ർ​​ന്ന് എ​​ൽ​​ഡി​​എ​​ഫി​​നൊ​​പ്പം ചേ​​ർ​​ന്ന് ഭ​​ര​​ണം പി​​ടി​​ച്ചു പ്ര​​സി​​ഡ​​ന്‍റാ​​വു​​ക​​യാ​​യി​​രു​​ന്നു.

ഇ​​തേ​​ത്തു​​ട​​ർ​​ന്നു കൂ​​റു​​മാ​​റ്റ നി​​രോ​​ധ​​ന നി​​യ​​മ​​മ​​നു​​സ​​രി​​ച്ച് അ​​ന്ന​​മ്മ​​യെ അ​​യോ​​ഗ്യ​​യാ​​യി പ്ര​​ഖ്യാ​​പി​​ക്ക​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ട് ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് മു​​ൻ​​പ്ര​​സി​​ഡ​​ന്‍റും ഞീ​​ഴൂ​​ർ ഡി​​വി​​ഷ​​ൻ മെ​​ന്പ​​റു​​മാ​​യ ലൂ​​സ​​മ്മ ജ​​യിം​​സ് തെ​​ര​​ഞ്ഞെ​​ടു​​പ്പ് ക​​മ്മീ​​ഷ​​ന് പ​​രാ​​തി ന​​ൽ​​കു​​ക​​യാ​​യി​​രു​​ന്നു. വി​​ധി വ​​രാ​​നി​​രി​​ക്കെ അ​​ന്ന​​മ്മ രാ​​ജു പ്ര​​സി​​ഡ​​ന്‍റ് സ്ഥാ​​നം ഒ​​ഴി​​ഞ്ഞി​​രു​​ന്നു. വി​​ധി ത​​നി​​ക്ക് പ്ര​​തി​​കൂ​​ല​​മാ​​കു​​മെ​​ന്ന് മ​​ന​​സി​​ലാ​​ക്കി​​യാ​​യി​​രു​​ന്നു അ​​ന്ന​​മ്മ രാ​​ജി വ​​ച്ച​​ത്. അ​​ന്ന​​മ്മ പ്ര​​സി​​ഡ​​ന്‍റ് പ​​ദ​​വി​​യി​​ലി​​രി​​ക്കെ ക​​മ്മീ​​ഷ​​ൻ അ​​യോ​​ഗ്യ​​യാ​​യി പ്ര​​ഖ്യാ​​പി​​ച്ചാ​​ൽ ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് ഭ​​ര​​ണം എ​​ൽ​​ഡി​​എ​​ഫി​​നു കൈ​​വി​​ട്ട് പോ​​കാ​​നു​​ള്ള സാ​​ധ്യ​​ത ഒ​​ഴി​​വാ​​ക്കാ​​നാ​​യാ​​യി​​രു​​ന്നു അ​​ന്ന​​മ്മ മു​​ൻ​​കൂ​​ട്ടി രാ​​ജി വ​​ച്ച​​ത്.

13 അം​​ഗ​​ങ്ങ​​ളു​​ള്ള ബ്ലോ​​ക്കി​​ൽ അ​​ന്ന​​മ്മ രാ​​ജു ഒ​​പ്പം കൂ​​ടി​​യ​​തോ​​ടെ എ​​ൽ​​ഡി​​എ​​ഫി​​ന് ഏ​​ഴും, സ്വ​​ത​​ന്ത്ര​​നാ​​യി മ​​ത്സ​​രി​​ച്ചു ജ​​യി​​ച്ച കെ.​​എ. തോ​​മ​​സി​​ന്‍റെ പി​​ന്തു​​ണ​​യു​​ള്ള യു​​ഡി​​എ​​ഫി​​ന് ആ​​റും അം​​ഗ​​ബ​​ല​​മാ​​ണു​​ള്ള​​ത്. മ​​ധു​​ര​​വേ​​ലി ഡി​​വി​​ഷ​​നി​​ലെ മെ​​ന്പ​​റാ​​യി​​രു​​ന്നു അ​​ന്ന​​മ്മ രാ​​ജു. ക​​മ്മീ​​ഷ​​ൻ അ​​യോ​​ഗ്യ​​യാ​​ക്കി പ്ര​​ഖ്യാ​​പി​​ച്ച​​തോ​​ടെ ഇ​​വി​​ടെ വീ​​ണ്ടും തെ​​ര​​ഞ്ഞെ​​ടു​​പ്പു ന​​ട​​ത്തേ​​ണ്ടി വ​​രും.