നാ​​ടോ​​ടി​​നൃ​​ത്ത​​മ​​ത്സ​​രം അ​​ന​​ന്തു​​വി​​നു ന​​ഷ്ടം

10:49 PM Nov 16, 2018 | Deepika.com
കി​​ട​​ങ്ങൂ​​ർ: ക​​ലോ​​ത്സ​​വ വേ​​ദി​​യി​​ൽ​​നി​​ന്ന് അ​​ന​​ന്തു​​വി​​ന് ക​​ണ്ണീ​​രോ​​ടെ മ​​ട​​ക്കം. ഒ​​രേ​​സ​​മ​​യം ര​​ണ്ടു വേ​​ദി​​ക​​ളി​​ൽ മ​​ത്സ​​രം വ​​ന്ന​​താ​​ണ് ഹൈ​​സ്കൂ​​ൾ വി​​ഭാ​​ഗം ആ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ കു​​ച്ചു​​പ്പു​​ടി​​യി​​ൽ ഒ​​ന്നാ​​മ​​തെ​​ത്തി​​യ കാ​​ഞ്ഞി​​ര​​പ്പ​​ള്ളി അ​​ച്ചാ​​മ്മ മെ​​മ്മോ​​റി​​യ​​ൽ സ്കൂ​​ളി​​ലെ ഒ​​ന്പ​​താം​​ക്ലാ​​സ് വി​​ദ്യാ​​ർ​​ഥി അ​​ന​​ന്തു​​വി​​നെ വേ​​ദി​​യി​​ൽ​​നി​​ന്ന് മ​​ട​​ക്കി​​യ​​ത്. ഏ​​ഴാം വേ​​ദി​​യാ​​യ സെ​​ന്‍റ് മേ​​രീ​​സ് എ​​ച്ച്എ​​സ്എ​​സി​​ൽ രാ​​വി​​ലെ ഒ​​ന്പ​​തി​​നാ​​യി​​രു​​ന്നു മ​​ത്സ​​രം. കു​​ച്ചു​​പ്പു​​ടി​​യി​​ൽ വി​​ജ​​യം​​നേ​​ടി അ​​ടു​​ത്ത വേ​​ദി​​യാ​​യ ഭാ​​ര​​തീ​​യ വി​​ദ്യാ​​മ​​ന്ദി​​ര​​ത്തി​​ൽ എ​​ത്തി​​യ​​പ്പോ​​ൾ അ​​വി​​ടെ നാ​​ടോ​​ടി​​നൃ​​ത്ത മ​​ത്സ​​ര​​വും ഫ​​ല​​പ്ര​​ഖ്യാ​​പ​​ന​​വും ക​​ഴി​​ഞ്ഞി​​രു​​ന്നു.