ത​നി​യെ പ​രി​ശീ​ല​നം; ഓ​ട​ക്കു​ഴ​ലി​ൽ അ​ക്ഷ​യ് ഒ​ന്നാ​മ​ത്

10:49 PM Nov 16, 2018 | Deepika.com
കോ​​ട്ട​​യം: ചു​​രു​​ങ്ങി​​യ സ​​മ​​യ​​ത്തി​​ൽ ഓ​​ട​​ക്കു​​ഴ​​ൽ പ​​ഠി​​ച്ച് ക​​ലോ​​ത്സ​​വ​​ത്തി​​ൽ ഒ​​ന്നാം സ്ഥാ​​നം നേ​​ടി​​യ​​തി​​ന്‍റെ സ​​ന്തോ​​ഷ​​ത്തി​​ലാ​​ണ് കു​​ര്യ​​നാ​​ട് സെ​​ന്‍റ് ആ​​ൻ​​സ് സ്കൂ​​ൾ എ​​ട്ടാം ക്ലാ​​സ് വി​​ദ്യാ​​ർ​​ഥി അ​​ക്ഷ​​യ് അ​​നി​​ൽ​​കു​​മാ​​ർ. വീ​​ടി​​ന​​ടു​​ത്തു​​ള്ള ഗാ​​ന​​മേ​​ള ട്രൂ​​പ്പ് പ​​രി​​ശീ​​ല​​നം ന​​ട​​ത്തി​​യ​​പ്പോ​​ൾ അ​​ക്ഷ​​യ്ക്ക് ഏ​​റ്റ​​വും താ​​ത്പ​​ര്യം തോ​​ന്നി​​യ​​ത് ഓ​​ട​​ക്കു​​ഴ​​ൽ വാ​​ദ്യ​​മാ​​ണ്.

ആ ​​താ​​ത്പ​​ര്യ​​ത്തി​​ൽ വീ​​ട്ടി​​ൽ വെ​​റു​​തെ കി​​ട​​ന്ന മൗ​​ത്ത് ഓ​​ർ​​ഗ​​ൻ വാ​​യി​​ച്ചു തു​​ട​​ങ്ങി​​യ​​പ്പോ​​ൾ അ​​ച്ഛ​​നും അ​​മ്മ​​യും പ്രോ​​ത്സാ​​ഹ​​ന​​വു​​മാ​​യി എ​​ത്തി. അ​​ച്ഛ​​ൻ പി​​ന്നീ​​ട് വാ​​ങ്ങി​​ക്കൊ​​ടു​​ത്ത ഓ​​ട​​ക്കു​​ഴ​​ൽ വാ​​യി​​ച്ച് ക​​ലോ​​ത്സ​​വ​​ത്തി​​ൽ ഒ​​ന്നാം സ്ഥാ​​നം നേ​​ടി. ഓ​​ട​​ക്കു​​ഴ​​ൽ വാ​​യി​​ക്കാ​​ൻ അ​​ടി​​സ്ഥാ​​ന​​പ​​ര​​മാ​​യ രീ​​തി​​ക​​ളും മ​​റ്റും പ​​ഠി​​ച്ച​​ത് യൂ ​​ട്യൂ​​ബ് സ​​ഹാ​​യ​​ത്താ​​ലാ​​ണ്.

സ്കൂ​​ൾ മാ​​നേ​​ജ​​ർ അ​​ക്ഷ​​യിന് സം​​ഗീ​​ത സ്വ​​ര​​ങ്ങ​​ളെ​​ക്കു​​റി​​ച്ചു​​ള്ള ഒ​​രു പു​​സ്ത​​ക​​വും സ​​മ്മാ​​നി​​ച്ചു. അ​​തി​​ൽ നോ​​ക്കി​​യു​​ള്ള പ​​ഠ​​നം കൂ​​ടി​​യാ​​യ​​പ്പോ​​ൾ അ​​ക്ഷ​​യ് ഓ​​ട​​ക്കു​​ഴ​​ൽ വാ​​യ​​ന​​യി​​ൽ മി​​ക​​വു​​നേ​​ടി. ക​​ലാ​​രം​​ഗ​​ത്ത് മകനെ വ​​ള​​ർ​​ത്താ​​ൻ ആ​​ഗ്ര​​ഹി​​ക്കു​​ന്ന​​താ​​യി അ​​ച്ഛ​​ൻ അ​​നി​​ൽ കു​​മാ​​റും അ​​മ്മ സോ​​ഫി​​യ​​യും പ​​റ​​ഞ്ഞു. ഇ​​തേ സ്കൂ​​ളി​​ൽ ആ​​റാം ക്ലാ​​സ് വി​​ദ്യാ​​ർ​​ഥി അ​​ന​​ന്യ സ​​ഹോ​​ദ​​രി​​യാ​​ണ്.