വീഡിയോ റിക്കോർഡിംഗ് സംവിധാനമില്ല
10:49 PM Nov 16, 2018 | Deepika.com
കിടങ്ങൂർ: കലോത്സവത്തിൽ ഇത്തവണ മത്സരങ്ങളുടെ വീഡിയോ റിക്കോർഡിംഗ് സംവിധാനമില്ല. പകരം സ്റ്റേജ് മാനേജരുടെ റിപ്പോർട്ട് മാത്രം. ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് വീഡിയോ റിക്കോർഡിംഗ് സംവിധാനം ഏർപ്പെടുത്താത്തതെന്നാണ് അധികൃതർ പറയുന്നത്. ഏതെങ്കിലും ഇനത്തിൽ അപ്പീലുമായി അധ്യാപകരോ രക്ഷിതാക്കളോ എത്തിയാൽ സ്റ്റേജ് മാനേജരുടെ റിപ്പോർട്ട് നിർണായകമാകും.