എലിക്കുളം: മടുക്കക്കുന്ന് ലിറ്റിൽഫ്ളവർ ഇടവകയുടെ സുവർണജൂബിലി ആഘോഷം സമാപിച്ചു. കാഞ്ഞിരപ്പള്ളി രൂപത സഹായ മെത്രാൻ മാർ ജോസ് പുളിക്കലിന്റെ അധ്യക്ഷതയിൽ ജൂബിലി സമ്മേളനം കെ.എം. മാണി എംഎൽഎ ഉദ്ഘാടനം ചെയ്തു. . ജില്ലാ പഞ്ചായത്തംഗം സെബാസ്റ്റ്യൻ കുളത്തുങ്കൽ, എലിക്കുളം പഞ്ചായത്ത് പ്രസിഡന്റ് എം.പി.സുമംഗലാദേവി, ബ്ലോക്ക് പഞ്ചായത്തംഗം സാജൻ തൊടുക, വികാരി ഫാ.ഗ്രിഗറി കൂട്ടുമ്മേൽ, ജോസ് ഡൊമിനിക് കുരുവിനാക്കുന്നേൽ, ജോയിക്കുട്ടി തോക്കനാട്ട്, മാത്യൂസ് പെരുമനങ്ങാട്ട്, ലില്ലി ജോണി തുടങ്ങിയവർ പ്രസംഗിച്ചു.
എലിക്കുളത്ത് പ്രേഷിതപ്രവർത്തനത്തിനെത്തിയ വാഴൂർ മൗണ്ട് കാർമൽ പള്ളിവികാരി 1926 നവംബർ 23ന് സ്ഥാപിച്ച ഓലഷെഡിൽ നിന്നാണ് പള്ളിയുടെ തുടക്കം. വിശുദ്ധ കൊച്ചുത്രേസ്യായെ മധ്യസ്ഥയായി പ്രതിഷ്ഠിച്ച് താത്ക്കാലിക പള്ളിയായും വേദപാഠശാലയായും ഉപയോഗിക്കുകയായിരുന്നു. പിന്നീട് 1966-ൽ പുതിയ പള്ളിയുടെ നിർമാണം തുടങ്ങുകയും 1968-ൽ പൂർത്തിയാക്കുകയും ചെയ്തു. ആ വർഷമാണ് സ്വതന്ത്ര ഇടവകയായത്. മെത്രാൻ അബ്രാസ് അബസോളോയാണ് സ്വതന്ത്ര ഇടവകയായി പ്രഖ്യാപനം നടത്തിയത്. അന്നത്തെ പ്രഖ്യാപനത്തിന്റെ ജൂബിലിയാണ് ആഘോഷിച്ചത്.
സുവർണജൂബിലി ആഘോഷം സമാപിച്ചു
10:43 PM Nov 16, 2018 | Deepika.com