സെ​ന്‍റ് ആ​ന്‍റ​ണീ​സി​ൽ സ​യ​ൻ​സ് എ​ക്സി​ബി​ഷ​നും ഫ്ള​വ​ർ ഫെ​സ്റ്റും

10:41 PM Nov 16, 2018 | Deepika.com
കാ​ഞ്ഞി​ര​പ്പ​ള്ളി: ആ​ന​ക്ക​ല്ല് സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ബ്ളി​ക് സ്കൂ​ളി​ൽ സ​യ​ൻ​സ് എ​ക്സി​ബി​ഷ​നും ഫ്ള​വ​ർ ഫെ​സ്റ്റും ന​ട​ന്നു. അ​മ​ൽ ജ്യോ​തി കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ് മാ​നേ​ജ​ർ റ​വ. ഡോ. ​മാ​ത്യു പാ​യി​ക്കാ​ട്ട് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. മാ​നേ​ജ​ർ ഫാ. ​ഡൊ​മി​നി​ക് കാ​ഞ്ഞി​ര​ത്തി​നാ​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ പ്രി​ൻ​സി​പ്പ​ൽ ഫാ. ​സ​ണ്ണി കു​രു​വി​ള മ​ണി​യാ​ക്കു​പാ​റ, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഫാ. ​മ​നു കെ. ​മാ​ത്യു, പി​ടി​എ പ്ര​സി​ഡ​ന്‍റ് സോ​ണി തോ​മ​സ്, ഫി​സി​ക്സ് വി​ഭാ​ഗം മേ​ധാ​വി റീ​നാ സേ​വ്യ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ശാ​സ്ത്ര​വും സ​ർ​ഗാ​ത്മ​ക​ത​യും ഒ​രു​മി​ക്കു​ന്ന എ​ക്സി​ബി​ഷ​നി​ൽ വ​ർ​ക്കിം​ഗ് മോ​ഡ​ൽ, സ്റ്റി​ൽ മോ​ഡ​ൽ, ചാ​ർ​ട്ട് തു​ട​ങ്ങി വി​വി​ധ ഇ​ന​ങ്ങ​ളി​ലാ​ണ് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ച​ത്. എ​ക്സി​ബി​ഷ​നോ​ട​നു​ബ​ന്ധി​ച്ച് ഫ്ള​വ​ർ ഫെ​സ്റ്റും ന​ട​ന്നു. ഫ്ര​ഷ് ഫ്ള​വ​ർ അ​റേ​ഞ്ച്മെ​ന്‍റ്, ഡ്രൈ ​ഫ്ള​വ​ർ അ​റേ​ഞ്ച്മെ​ന്‍റ്, വെ​ജി​റ്റ​ബി​ൾ കാ​ർ​വിം​ഗ്, ബൊ​ക്കെ മേ​ക്കിം​ഗ്, സാ​ല​ഡ് അ​റേ​ഞ്ച്മെ​ന്‍റ്, ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഫ്ള​വ​ർ മേ​ക്കിം​ഗ്, ജൂ​വ​ല​റി മേ​ക്കിം​ഗ് തു​ട​ങ്ങി​യ മ​ത്സ​ര​ങ്ങ​ളാ​ണ് ഫ്ള​വ​ർ ഫെ​സ്റ്റി​നോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന​ത്.

ത്രീ​ഡി പ്രി​ന്‍റിം​ഗ്, റോ​ബോ​ട്ടി​ക്സ് മു​ത​ലാ​യ അ​ത്യാ​ധു​നി​ക സാ​ങ്കേ​തി​ക വി​ദ്യ​ക​ളും അ​വ​ത​രി​പ്പി​ക്ക​പ്പെ​ട്ടു. ശാ​സ്ത്രീ​യാ​ഭി​മു​ഖ്യ​വും ജി​ജ്ഞാ​സ​യും വി​ദ്യാ​ർ​ഥി​ക​ളി​ൽ വ​ള​ർ​ത്തു​ക, ജീ​വി​ത​ത്തി​ന്‍റെ വി​വി​ധ മേ​ഖ​ല​ക​ളെ​ക്കു​റി​ച്ചു​ള്ള അ​റി​വ് കു​ട്ടി​ക​ൾ നേ​ടി​യെ​ടു​ക്കു​ക എ​ന്നീ ല​ക്ഷ്യ​ങ്ങ​ളോ​ടെ​യാ​ണ് എ​ല്ലാ വ​ർ​ഷ​വും ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​തെ​ന്ന് പ്രി​ൻ​സി​പ്പ​ൽ ഫാ. ​സ​ണ്ണി കു​രു​വി​ള മ​ണി​യാ​ക്കു​പാ​റ അ​റി​യി​ച്ചു