മതപ്രഭാഷണ പരമ്പര തുടങ്ങി
10:41 PM Nov 16, 2018 | Deepika.com
പൊൻകുന്നം: മുഹിയിദിൻ ജമാഅത്തിന്റെ നബിദിനാഘോഷഭാഗമായുള്ള മതപ്രഭാഷണ പരമ്പര തുടങ്ങി. സമ്മേളനത്തിൽ ജമാഅത്ത് പ്രസിഡന്റ് അബ്ദുൾ അസീസ് അധ്യക്ഷത വഹിച്ചു. ടൗൺ മസ്ജിദ് ചീഫ്ഇമാം ഷംസുദീൻ മൗലവി ഉദ്ഘാടനം ചെയ്തു. ഓർഫനേജ് കൺട്രോൾ ബോർഡ് ഡയറക്ടർ കെ.എ. ഹസൻ മുഖ്യപ്രഭാഷണം നടത്തി. ഷാമോൻ ഷാജി, എം.ഐ. ഉമ്മർ മൗലവി, സി.എം. ഷറഫുദീൻ, ആഷിക്ക് മുഹമ്മദ്, എസ്. റെജീഫ് എന്നിവർ പ്രസംഗിച്ചു. കൊല്ലം അഫ്സൽ ഖാസിമി മതപ്രഭാഷണം നടത്തി.