മുട്ടം: മാടപ്പറന്പിൽ റിസോർട്ടിന് സമീപം കാർ മതിലിലിടിച്ച് ഒരു കുടുംബത്തിലെ മൂന്നു പേർക്ക് പരിക്ക്. ഇവരെ കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി മുട്ടം യൂണിറ്റ് ജനറൽ സെക്രട്ടറി ഷാജി എംബ്രയിൽ, ഭാര്യസിസി, മകൾ ഐറിൻ എന്നിവർക്കാണ് പരിക്കേറ്റത്.
ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നോടെയാണ് അപകടം. എറണാകുളത്ത് നിന്നും മുട്ടത്ത് പള്ളിക്കവലയിലുള്ള വീട്ടിലേക്ക് വരുന്നതിനിടെ ഇവർ സഞ്ചരിച്ചിരുന്ന കാർ റിസോർട്ടിന് സമീപം സ്വകാര്യ വ്യക്തിയുടെ മതിലിൽ ഇടിക്കുകയായിരുന്നു. ശക്തമായ ഇടിയെത്തുടർന്ന് അബോധാവസ്ഥയിലായ മൂന്നു പേരെയും കാറിന്റെ ഗ്ലാസ് തകർത്താണ് പുറത്തെടുത്തത്.
മ്രാലയിൽ കാർ മതിലിലിടിച്ച് മൂന്ന് പേർക്ക് ഗുരുതര പരിക്ക്
10:36 PM Nov 16, 2018 | Deepika.com