+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വ​ർ​ക്കിം​ഗ് അ​റേ​ഞ്ച്മെ​ന്‍റ് ഉ​ത്ത​ര​വ്: ജീ​വ​ന​ക്കാ​ർ​ക്കി​ട​യി​ൽ പ്ര​തി​ഷേ​ധം

ക​ട്ട​പ്പ​ന: ക​ട്ട​പ്പ​ന ഡി​വി​ഷ​ൻ ഓ​ഫീ​സി​ൽ ച​ട്ട​വി​രു​ദ്ധ വ​ർ​ക്കിം​ഗ് അ​റേ​ഞ്ച്മെ​ന്‍റ് ഉ​ത്ത​ര​വി​റ​ക്കി​യ​തി​ൽ ജീ​വ​ന​ക്കാ​ർ​ക്കി​ട​യി​ൽ പ്ര​തി​ഷേ​ധം. ഇ​ല​ക്‌​ട്രി​ക്ക​ൽ ഡി​വി​ഷ​ൻ എ​ക്സി​ക്യൂ​ട്
വ​ർ​ക്കിം​ഗ് അ​റേ​ഞ്ച്മെ​ന്‍റ് ഉ​ത്ത​ര​വ്: ജീ​വ​ന​ക്കാ​ർ​ക്കി​ട​യി​ൽ പ്ര​തി​ഷേ​ധം
ക​ട്ട​പ്പ​ന: ക​ട്ട​പ്പ​ന ഡി​വി​ഷ​ൻ ഓ​ഫീ​സി​ൽ ച​ട്ട​വി​രു​ദ്ധ വ​ർ​ക്കിം​ഗ് അ​റേ​ഞ്ച്മെ​ന്‍റ് ഉ​ത്ത​ര​വി​റ​ക്കി​യ​തി​ൽ ജീ​വ​ന​ക്കാ​ർ​ക്കി​ട​യി​ൽ പ്ര​തി​ഷേ​ധം. ഇ​ല​ക്‌​ട്രി​ക്ക​ൽ ഡി​വി​ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​റു​ടെ ന​ട​പ​ടി പൊ​തു​ജ​ന​ങ്ങ​ൾ​ക്കും ജീ​വ​ന​ക്കാ​ർ​ക്കും ബു​ദ്ധി​മു​ട്ട് സൃ​ഷ്‌​ടി​ക്കു​ന്ന​താ​യും ആ​രോ​പ​ണം.

പൊ​തു സ്ഥ​ല​മാ​റ്റം 2023-ന്‍റെ ഭാ​ഗ​മാ​യി എ​ച്ച്ആ​ർ​എം ചീ​ഫ് എ​ൻ​ജി​നി​യ​ർ ഇ​റ​ക്കി​യ സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റ് ഉ​ത്ത​ര​വും ഗ്രീ​വ​ൻ​സ് ഉ​ത്ത​ര​വും കാ​റ്റി​ൽ പ​റ​ത്തി​യാ​ണ് ക​ട്ട​പ്പ​ന ഇ​ല​ക്‌​ട്രി​ക്ക​ൽ ഡി​വി​ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ ആ​റി​ന് വ​ർ​ക്കിം​ഗ് അ​റേ​ഞ്ച്മെ​ന്‍റ് ഉ​ത്ത​ര​വി​റ​ക്കി​യ​തെ​ന്നു പ​റ​യു​ന്നു.

ക​ട്ട​പ്പ​ന ഇ​ല​ക്‌​ട്രി​ക്ക​ൽ ഡി​വി​ഷ​നി​ൽ​നി​ന്നു സെ​ക്‌​ഷ​ൻ ഓ​ഫീ​സു​ക​ളി​ലേ​ക്ക് ട്രാ​ൻ​സ്ഫ​റാ​യ ര​ണ്ടു പേ​രെ ഡി​വി​ഷ​ൻ ഓ​ഫീ​സി​ൽ നി​ല​നി​ർ​ത്തി​യും സെ​ക്‌​ഷ​ൻ ഓ​ഫീ​സി​ൽ​നി​ന്നു ഡി​വി​ഷ​ൻ ഓ​ഫീ​സി​ലേ​ക്ക് ട്രാ​ൻ​സ്ഫ​റാ​യ മൂ​ന്നു പേ​രെ അ​താ​ത് സെ​ക്‌​ഷ​ൻ ഓ​ഫീ​സു​ക​ളി​ൽ നി​ല​നി​ർ​ത്തി​യു​മാ​ണ് ഉ​ത്ത​ര​വി​റ​ക്കി​യി​രി​ക്കു​ന്ന​ത്.

ഉ​ത്ത​ര​വ് ഉ​ട​ൻ പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് കെ​എ​സ്ഇ​ബി വ​ർ​ക്കേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ (സി​ഐ​ടി​യു) ജി​ല്ലാ കോ​ർ​ഡി​നേ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും അം​ഗീ​ക​രി​ച്ചി​ല്ല. ഇ​തേ​ത്തു​ട​ർ​ന്ന് ഉ​ത്ത​ര​വ് പി​ൻ​വ​ലി​ക്കു​ന്ന​തു വ​രെ ക​ട്ട​പ്പ​ന ഇ​ല​ക്‌​ട്രി​ക്ക​ൽ ഡി​വി​ഷ​ൻ ഓ​ഫീ​സി​നു മു​ന്നി​ൽ അ​നി​ശ്ചി​ത​കാ​ല സ​മ​രം ആ​രം​ഭി​ക്കു​മെ​ന്ന് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി പ്ര​ദീ​പ് ശ്രീ​ധ​ര​ൻ പ​റ​ഞ്ഞു.