+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ല​ങ്ക​ര ഹ​ബ്: എം​എ​ൽ​എ​യ്ക്ക് നി​വേ​ദ​നം ന​ൽ​കി

മു​ട്ടം: മ​ല​ങ്ക​ര ടൂ​റി​സം ഹ​ബ്ബി​ൽ വി​വി​ധ സം​രം​ഭ​ങ്ങ​ൾ ആ​രം​ഭി​ക്കാ​ൻ നാ​ട്ടു​കാ​ർ​ക്ക് അ​നു​മ​തി ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മു​ട്ടം ടൂ​റി​സം ക​ൾ​ച്ച​റ​ൽ സൊ​സൈ​റ്റി പ്ര​വ​ർ​ത്ത​ക​ർ പി.​ജെ.
മ​ല​ങ്ക​ര ഹ​ബ്: എം​എ​ൽ​എ​യ്ക്ക്  നി​വേ​ദ​നം ന​ൽ​കി
മു​ട്ടം: മ​ല​ങ്ക​ര ടൂ​റി​സം ഹ​ബ്ബി​ൽ വി​വി​ധ സം​രം​ഭ​ങ്ങ​ൾ ആ​രം​ഭി​ക്കാ​ൻ നാ​ട്ടു​കാ​ർ​ക്ക് അ​നു​മ​തി ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മു​ട്ടം ടൂ​റി​സം ക​ൾ​ച്ച​റ​ൽ സൊ​സൈ​റ്റി പ്ര​വ​ർ​ത്ത​ക​ർ പി.​ജെ. ജോ​സ​ഫ് എം ​എ​ൽ​എ​ക്ക് നി​വേ​ദ​നം ന​ൽ​കി.

ഭ​ക്ഷ​ണ​ശാ​ല, സൈ​ക്കി​ൾ സ​വാ​രി, കു​തി​ര സ​വാ​രി, കാ​ള​വ​ണ്ടി, കു​തി​ര വ​ണ്ടി, കു​ട്ടി​ക​ൾ​ക്കാ​യു​ള്ള ടോ​യ് ട്രെ​യി​ൻ, ബോ​ട്ടിം​ഗ്, വി​ശ്ര​മി​ക്കാ​ൻ ഓ​ല​കൊ​ണ്ടു​ള്ള ഇ​ട​ത്താ​വ​ള​ങ്ങ​ൾ, അ​ണ​ക്കെ​ട്ടി​ലെ ആ​ഴം കു​റ​ഞ്ഞ സ്ഥ​ല​ത്ത് കു​ട്ട​വ​ഞ്ചി സ​ർ​വീ​സ്, കാ​ർ​ണി​വ​ൽ, അ​മ്യൂ​സ്മെ​ന്‍റ് പാ​ർ​ക്ക്, വ​ലി​യ മ​ര​ങ്ങ​ളി​ൽ ഉൗ​ഞ്ഞാ​ൽ എ​ന്നി​ങ്ങ​നെ​യു​ള്ള പ​ദ്ധ​തി​ക​ൾ ജ​ന​ങ്ങ​ൾ​ക്ക് സ്വ​ന്തം പ​ണം ഉ​പ​യോ​ഗി​ച്ച് പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ അ​നു​മ​തി ന​ൽ​ക​ണം.

ഇ​തി​ലൂ​ടെ അ​നേ​കം ആ​ളു​ക​ൾ​ക്ക് തൊ​ഴി​ൽ ല​ഭ്യ​മാ​കു​ക​യും സ​ർ​ക്കാ​രി​ന് സാ​ന്പ​ത്തി​ക ബാ​ധ്യ​ത ഇ​ല്ലാ​തെ മ​ല​ങ്ക​ര ഹ​ബ്ബി​ൽ വി​ക​സ​ന പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ലാ​ക്കാ​ൻ ക​ഴി​യു​മെ​ന്നും നി​വേ​ദ​ന​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

ഹ​ബ്ബി​ൽ ചി​ത്ര പ്ര​ദ​ർ​ശ​ന​ങ്ങ​ൾ ന​ട​ത്താ​നും മൈ​ക്ക് സെ​റ്റ് ഉ​പ​യോ​ഗി​ച്ച് പാ​ട്ട് പാ​ടാ​നും ക​ലാ​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ക്കാ​നും ജ​ന​ങ്ങ​ൾ​ക്ക് അ​വ​സ​രം ന​ൽ​ക​ണ​മെ​ന്നും ടൂ​റി​സം ക​ൾ​ച്ച​റ​ൽ സൊ​സൈ​റ്റി പ്ര​വ​ർ​ത്ത​ക​ർ നി​വേ​ദ​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. കെ.​ടി. അ​ഗ​സ്റ്റി​ൻ, ടോ​മി ജോ​ർ​ജ് മൂ​ഴി​ക്കു​ഴി​യി​ൽ, സു​ജി മാ​സ്റ്റ​ർ, പി.​എം. സു​ബൈ​ർ, മാ​ത്യു ചാ​മ​ക്കാ​ലാ​യി​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് നി​വേ​ദ​നം ന​ൽ​കി​യ​ത്.