രാ​ജാ​ക്കാ​ട് പ​ള്ളി​യി​ൽ രാ​ജ​ത്വ തി​രു​നാ​ൾ

10:33 PM Nov 16, 2018 | Deepika.com
രാ​ജാ​ക്കാ​ട്: രാ​ജാ​ക്കാ​ട് ക്രി​സ്തു​രാ​ജ ഫൊ​റോ​ന പ​ള്ളി​യി​ൽ 23 മു​ത​ൽ 25 വ​രെ ന​ട​ക്കു​ന്ന ഈ​ശോ​യു​ടെ രാ​ജ​ത്വ തി​രു​നാ​ളി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി. കു​ടി​യേ​റ്റ കാ​ല​ത്തി​ന്‍റെ ആ​ദ്യ നാ​ളു​ക​ളി​ലേ​തു​പോ​ലെ സ​ക​ല ജാ​തി​മ​ത​സ്ഥ​രു​ടെ​യും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലെ 17 ഇ​ട​വ​ക​ക​ളു​ടെ​യും പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യാ​ണ് തി​രു​നാ​ൾ ന​ട​ത്തു​ന്ന​ത്.

തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് റോ​മി​ൽ​നി​ന്നും എ​ത്തി​ച്ച വി​ശു​ദ്ധ അ​ന്തോ​നീ​സി​ന്‍റ തി​രു​ശേ​ഷി​പ്പ് പ്ര​തി​ഷ്ഠ​യും ആ​ഘോ​ഷ​മാ​യ പൊ​ന്തി​ഫി​ക്ക​ൽ കു​ർ​ബാ​ന, ഇ​ടു​ക്കി രൂ​പ​ത​യി​ലെ ന​വ​വൈ​ദി​ക​രു​ടെ സ​മൂ​ഹ​ബ​ലി, വി​ശ്വാ​സ പ്ര​ഘോ​ഷ​ണ മ​ഹാ​റാ​ലി, സ​ണ്‍​ഡേ സ്കൂ​ൾ - ഭ​ക്ത സം​ഘ​ട​നാ വാ​ർ​ഷി​കം, വാ​ർ​ഡു പ്ര​ദ​ക്ഷി​ണ​ങ്ങ​ൾ, ക​ട​ക​ൾ, വീ​ടു​ക​ൾ, സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​യു​ടെ അ​ല​ങ്കാ​ര മ​ത്സ​രം തു​ട​ങ്ങി​യ​വ​യും ന​ട​ത്തു​മെ​ന്ന് വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ഏ​ബ്രാ​ഹം പു​റ​യാ​റ്റ്, പ്രോ-​വി​കാ​രി ഫാ. ​ജോ​ബി വാ​ഴ​യി​ൽ, അ​സി. വി​കാ​രി ഫാ. ​ആ​ന​ന്ദ് പ​ള്ളി​വാ​തു​ക്ക​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു