കാ​റും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് അ​ഞ്ചു​പേ​ർ​ക്ക് പ​രി​ക്ക്

10:27 PM Nov 16, 2018 | Deepika.com
അ​ടി​മാ​ലി: അ​ടി​മാ​ലി​ക്കു​സ​മീ​പം കൂ​ന്പ​ൻ​പാ​റ​യി​ൽ ലോ​റി​യും കാ​റും കൂ​ട്ടി​യി​ടി​ച്ച് കാ​ർ യാ​ത്ര​ക്കാ​രാ​യ അ​ഞ്ചു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. എ​റ​ണാ​കു​ളം പെ​രു​ന്പ​ട​പ്പ് സ്വ​ദേ​ശി​ക​ളാ​യ തെ​ക്കും​പു​റ​ത്ത് മേ​രി(64), വി​ൽ​ഫ്ര​ഡ്(21), സോ​ഫി(40), ജി​യ(18), വാ​ഹ​നം ഓ​ടി​ച്ചി​രു​ന്ന ആ​ഷി​ക്ക(23) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

മൂ​ന്നാ​ർ സ​ന്ദ​ർ​ശ​നം ക​ഴി​ഞ്ഞു തി​രി​ച്ചു​പോ​കും​വ​ഴി ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. എ​തി​രേ​വ​ന്ന ലോ​റി​യു​മാ​യി​ട്ടാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്. ഇ​വ​രെ അ​ടി​മാ​ലി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച് പ്ര​ഥ​മി​ക ചി​കി​ത്സയ്​ക്കു​ശേ​ഷം എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി.