യുവാവ് മരിച്ചനിലയിൽ
10:19 PM Nov 16, 2018 | Deepika.com
കണ്ണൂർ: യുവാവിനെ വീടിനകത്ത് തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. ചാലാട് പള്ളിക്കുന്ന് ബാങ്കിന് സമീപം നസീറ ക്വാർട്ടേഴ്സിൽ താമസിക്കുന്ന പ്രഭാകരന്റെ മകൻ സി. പ്രദീപനെ (35) യാണ് ക്വാർട്ടേഴ്സിനകത്ത് മരിച്ചനിലയിൽ കണ്ടെത്തിയത്. ടൗൺ പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.