മൊബൈൽ ഫോണിൽ സംസാരിക്കവെ യുവാവ് കിണറ്റിൽവീണു മരിച്ചു
10:19 PM Nov 16, 2018 | Deepika.com
കാഞ്ഞങ്ങാട്: ആൾമറയിലിരുന്ന് മൊബൈൽ ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കെ കിണറ്റിൽ വീണ് യുവാവ് മരിച്ചു. രാവണേശ്വരം വടക്കേവളപ്പിൽ മുകുന്ദൻ-ശാരിക ദന്പതികളുടെ മകൻ വി.വി.സുജിത്ത് (38) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. ബന്ധുവീട്ടിലെ കിണറിന്റെ ആൾമറയിലിരുന്ന് മൊബൈലിൽ സംസാരിച്ചുകൊണ്ടിരിക്കെ അബദ്ധത്തിൽ വീഴുകയായിരുന്നു. അഗ്നിശമനസേനയും നാട്ടുകാരും പുറത്തെടുത്ത് ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരിച്ചു. ഹൊസ്ദുർഗ് പോലീസ് ഇൻക്വസ്റ്റ് നടത്തി പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. ഭാര്യ: റെജിന. മകൾ:ദേവിക. സഹോദരങ്ങൾ: ബാബു, സീമ, സുജാത.