നി​ർ​മാ​ണ​ത്തി​ലി​രു​ന്ന വീ​ടി​ന്‍റെ സ​ണ്‍​ഷേ​ഡ് ത​ക​ർ​ന്നു​വീ​ണ് യു​വാ​വ് മ​രി​ച്ചു

10:19 PM Nov 16, 2018 | Deepika.com
ബ​ദി​യ​ഡു​ക്ക(​കാ​സ​ർ​ഗോ​ഡ്): നി​ർ​മാ​ണ​ത്തി​ലി​രു​ന്ന വീ​ടി​ന്‍റെ സ​ണ്‍​ഷേ​ഡ് ത​ക​ർ​ന്നു​വീ​ണ് യു​വാ​വ് മ​രി​ച്ചു. ഗോ​ളി​യ​ടു​ക്ക സ്വ​ദേ​ശി​യും ചെ​ടേ​ക്കാ​ലി​ല്‍ താ​മ​സ​ക്കാ​ര​നു​മാ​യ തെ​യ്യം​കെ​ട്ട് ക​ലാ​കാ​ര​ൻ അ​ച്യു​ത(35)​യാ​ണു മ​രി​ച്ച​ത്.

വ്യാ​ഴാ​ഴ്ച രാ​ത്രി 7.30 ഓ​ടെ​യാ​യി​രു​ന്നു നി​ര്‍​മാ​ണ​ത്തി​ലി​രി​ക്കു​ന്ന അ​യ​ല്‍​വാ​സി​യു​ടെ വീ​ടി​ന് സ​മീ​പം നി​ല്‍​ക്കു​ന്ന​തി​നി​ട​യി​ല്‍ അ​ബ​ദ്ധ​ത്തി​ല്‍ സ്ലാ​ബി​ന് താ​ങ്ങി​ക്കൊ​ടു​ത്ത പോ​സ്റ്റി​ന് ത​ട്ടു​ക​യും ഇ​തോ​ടെ സ​ണ്‍​ഷേ​ഡ് ഇ​ള​കി​വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ൻ കാ​സ​ർ​ഗോ​ഡ് ജ​ന​റ​ല്‍ ആ​ശു​പ​ത്ര​യി​ല്‍ എ​ത്തി​ച്ചു​വെ​ങ്കി​ലും രാ​ത്രി 11 ഓ​ടെ മ​രി​ച്ചു. പ​രേ​ത​നാ​യ പു​ത്ര-​ഭ​ഗീ​ര​ഥി ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ: മ​മ​ത. മ​ക​ള്‍:​അ​മൃ​ത. സ​ഹോ​ദ​ര​ങ്ങ​ള്‍: ശി​വ​രാ​മ, ശ്യാ​മ​ള.