ഭ​ക്ഷ്യ​ധാ​ന്യ​കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു

10:10 PM Nov 16, 2018 | Deepika.com
മ​ങ്കൊ​ന്പ്്: ഇ​വാ​ഞ്ച​ലി​ക്ക​ൽ ഫെ​ലോ​ഷി​പ് ഓ​ഫ് ഇ​ന്ത്യ ക​മ്മീ​ഷ​ൻ ഓ​ഫ് റി​ലീ​ഫി​ന്‍റെ (എ​ഫി​ക്കോ​ർ) സ​ഹാ​യ​ഹ​സ്തം പു​ളി​ങ്കു​ന്ന് പ​ഞ്ചാ​യ​ത്തി​ലും. പ​ഞ്ചാ​യ​ത്തി​ലെ നാ​ല്, അ​ഞ്ച്, ഒ​ന്പ​ത് 12, 13 വാ​ർ​ഡു​ക​ളി​ലെ 1500ഓ​ളം കു​ടും​ബ​ങ്ങ​ൾ​ക്ക് ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ളും മ​റ്റും അ​ട​ങ്ങി​യ കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു. പു​ളി​ങ്കു​ന്ന് ഫൊ​റോ​ന​പ​ള്ളി വി​കാ​രി ഫാ. ​മാ​ത്യു ചൂ​ര​വ​ടി വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ജോ​ളി ജോ​സ​ഫ്, ബി​ന്ദു സ​ന്തോ​ഷ്, എ​ഫി​ക്കോ​ർ ടീം ​ലീ​ഡ​ർ വി​ല്യം ഡാ​നി​യേ​ൽ, അ​ല​ക്സ് മാ​ത്യു, ഡാ​ൻ ആ​ൻ​ട്രു, ലി​സി തോ​മ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.