എടത്വ: നെല്ലുസംഭരണം സഹകരണസംഘങ്ങളെ ഏല്‍പ്പിക്കാനുള്ള നടപടിയില്‍നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി ആവശ്യപ്പെട്ടു. തികച്ചും പിന്തിരിപ്പനായ ഈ നടപടിയില്‍നിന്ന് സംസ്ഥാനസര്‍ക്കാര്‍ പിന്തിരിയാത്ത പക്ഷം അതിശക്തമായ ജനകീയ കര്‍ഷക സമരങ്ങളിലൂടെ ചെറുക്കുമെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി മുന്നറിയിപ്പ് നല്കി.
തികഞ്ഞ പരാജയമായി മാറിയ നെല്ലുസംഭരണവും കര്‍ഷകര്‍ക്ക് സംഭരിച്ച നെല്ലിന്റെ സംഭരണവില നല്കുന്നതില് കാര്യക്ഷമതയില്ലാത്ത സംസ്ഥാന കൃഷി വകുപ്പും സംസ്ഥാന സര്‍ക്കാരും കര്‍ഷകരെ തുടര്‍ച്ചയായി ദ്രോഹിക്കുന്നതിന്റെ ഭാഗമായാണ് സംഭരണം സംഘങ്ങളെ ഏല്‍പ്പിക്കാനുള്ള നടപടിയിലേക്ക് കടക്കുന്നതെന്ന് കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. തുഗ്ലക്ക് പരിഷ്കരണങ്ങള്‍ കര്‍ഷകരുടെ മേല്‍ നടത്താന്‍ അനുവദിക്കില്ലെന്നും കോര്‍പ്പറേറ്റുകള്‍ കയ്യടക്കുന്ന അവസ്ഥ അനുവദിക്കില്ലെന്നും കൊടിക്കുന്നില്‍ സുരേഷ് എംപി പറഞ്ഞു.