+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തു​റ​വൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി ഹൈ​ടെ​ക്കാ​വു​ന്നു

ആ​ല​പ്പു​ഴ: തു​റ​വൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ആ​റു​നി​ല​ക​ളി​ലാ​യി നി​ര്‍​മി​ക്കു​ന്ന അ​ത്യാ​ധു​നി​ക ചി​കി​ത്സാ സൗ​ക​ര്യ​ങ്ങ​ളു​ള്ള കെ​ട്ടി​ട സ​മു​ച്ച​യ​ത്തി​ന്‍റെ നി​ര്‍​മാ​ണം പൂ​ര്‍​ത്തീ​ക​ര
തു​റ​വൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി ഹൈ​ടെ​ക്കാ​വു​ന്നു
ആ​ല​പ്പു​ഴ: തു​റ​വൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ആ​റു​നി​ല​ക​ളി​ലാ​യി നി​ര്‍​മി​ക്കു​ന്ന അ​ത്യാ​ധു​നി​ക ചി​കി​ത്സാ സൗ​ക​ര്യ​ങ്ങ​ളു​ള്ള കെ​ട്ടി​ട സ​മു​ച്ച​യ​ത്തി​ന്‍റെ നി​ര്‍​മാ​ണം പൂ​ര്‍​ത്തീ​ക​ര​ണ​ത്തി​ലേ​ക്ക്. 80 ശ​ത​മാ​നം പ​ണി​ക​ള്‍ ഇ​തി​ന​കം പൂ​ര്‍​ത്തി​യാ​യി. പ​ട്ട​ണ​ക്കാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഏ​റ്റെ​ടു​ത്ത് ന​ല്‍​കി​യ 60.2 സെ​ന്‍റ് സ്ഥ​ല​ത്ത് കി​ഫ്ബി ഫ​ണ്ടി​ല്‍നി​ന്നു​ള്ള 51.40 കോ​ടി രൂ​പ വി​നി​യോ​ഗി​ച്ചാ​ണ് പു​തി​യ കെ​ട്ടി​ടം നി​ര്‍​മി​ക്കു​ന്ന​ത്.

ട്രോ​മാ കെ​യ​ര്‍ യൂ​ണി​റ്റ്, ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗം, സി.​ടി. സ്‌​കാ​ന്‍, എ​ക്‌​സ്-​റേ വി​ഭാ​ഗം, മൂ​ന്ന് മേ​ജ​ര്‍ ഓ​പ്പ​റേ​ഷ​ന്‍ തി​യ​റ്റ​റു​ക​ള്‍, മൂ​ന്നു നി​ല​ക​ളി​ലാ​യി 150 ഓ​ളം രോ​ഗി​ക​ള്‍​ക്ക് കി​ട​ത്തിചി​കി​ത്സ​യ്ക്കു​ള്ള സം​വി​ധാ​നം തു​ട​ങ്ങി​യ​വ​യാ​ണ് കെ​ട്ടി​ട​ത്തി​ല്‍ സ​ജ്ജീ​ക​രി​ക്കു​ന്ന​ത്.

പു​തി​യ കെ​ട്ടി​ട സ​മു​ച്ച​യം കൂ​ടി പ്ര​വ​ര്‍​ത്ത​ന സ​ജ്ജ​മാ​കു​ന്ന​തോ​ടെ അ​ത്യാ​ധു​നി​ക ചി​കി​ത്സ സൗ​ക​ര്യ​ങ്ങ​ളു​ള്ള ജി​ല്ല​യി​ലെ മി​ക​ച്ച സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ല്‍ ഒ​ന്നാ​യി തു​റ​വൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​മാ​റും. 2024 തു​ട​ക്ക​ത്തി​ല്‍ കെ​ട്ടി​ടം നാ​ടി​നു സ​മ​ര്‍​പ്പി​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് നി​ര്‍​മാ​ണ ചു​മ​ത​ല​യു​ള്ള ഭ​വ​നനി​ര്‍​മാ​ണ ബോ​ര്‍​ഡ്.