+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ചെ​ങ്ങ​ന്നൂ​ര്‍ ജി​ല്ലാ ആ​ശു​പ​ത്രി​യു​ടെ നി​ര്‍​മാ​ണം ജൂ​ണി​ല്‍ പൂ​ര്‍​ത്തി​യാ​കും: മ​ന്ത്രി വീ​ണ ജോ​ർ​ജ്

ചെങ്ങ​ന്നൂ​ര്‍: നൂ​റുകോ​ടി രൂപ ചെ​ല​വ​ഴി​ച്ച് നി​ര്‍​മി​ക്കു​ന്ന ചെ​ങ്ങ​ന്നൂ​ര്‍ ജി​ല്ലാ ആ​ശു​പ​ത്രി​യു​ടെ നി​ര്‍​മാ​ണം ജൂ​ണി​ല്‍ പൂ​ര്‍​ത്തി​യാ​കു​മെ​ന്ന് മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്. ആ​ശു​പ​ത്രി നി​ര്‍
ചെ​ങ്ങ​ന്നൂ​ര്‍ ജി​ല്ലാ ആ​ശു​പ​ത്രി​യു​ടെ നി​ര്‍​മാ​ണം  ജൂ​ണി​ല്‍ പൂ​ര്‍​ത്തി​യാ​കും: മ​ന്ത്രി വീ​ണ ജോ​ർ​ജ്
ചെങ്ങ​ന്നൂ​ര്‍: നൂ​റുകോ​ടി രൂപ ചെ​ല​വ​ഴി​ച്ച് നി​ര്‍​മി​ക്കു​ന്ന ചെ​ങ്ങ​ന്നൂ​ര്‍ ജി​ല്ലാ ആ​ശു​പ​ത്രി​യു​ടെ നി​ര്‍​മാ​ണം ജൂ​ണി​ല്‍ പൂ​ര്‍​ത്തി​യാ​കു​മെ​ന്ന് മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്. ആ​ശു​പ​ത്രി നി​ര്‍​മാ​ണ പു​രോ​ഗ​തി മ​ന്ത്രി സ​ജി ചെ​റി​യാ​നൊ​പ്പം വി​ല​യി​രു​ത്തി​യശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

ആ​ശു​പ​ത്രി​യി​ൽ എ​ല്ലാ ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കും. കേ​ര​ള മെ​ഡി​ക്ക​ല്‍ സ​ര്‍​വീ​സ് കോ​ര്‍​പറേ​ഷ​ന്‍ ലി​മി​റ്റ​ഡാ​ണ് ഉ​പ​ക​ര​ണ​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കു​ന്ന​ത്. സാ​ധാ​ര​ണ 60 ശ​ത​മാ​നം നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​കു​മ്പോ​ഴാ​ണ് അ​വ ല​ഭ്യ​മാ​ക്കു​ന്ന​ത്. ചെ​ങ്ങ​ന്നൂ​ര്‍ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് നേ​ര​ത്തെ ത​ന്നെ ഉ​പ​ക​ര​ണ​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കി സ​മ​യ​ബ​ന്ധി​ത​മാ​യി പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങാ​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്ന് മ​ന്ത്രി വ്യ​ക്ത​മാ​ക്കി. ഏ​ഴു​നി​ല​ക​ളു​ള്ള ആ​ശു​പ​ത്രി​യു​ടെ അ​ഞ്ചാ​മ​ത്തെ നി​ല​യു​ടെ നി​ര്‍​മാ​ണ​മാ​ണ് പു​രോ​ഗ​മി​ക്കു​ന്ന​ത്.

ആ​ശു​പ​ത്രി പേ ​വാ​ർ​ഡു​ക​ൾ ഉ​ൾ​പ്പെ​ടെ കൂ​ടു​ത​ൽ താ​മ​സ സൗ​ക​ര്യം സ​ജ്ജീ​ക​രി​ക്കു​ന്ന​തി​നാ​യി ര​ണ്ടു നി​ല​ക​ൾ കൂ​ടി നി​ർ​മി​ക്കു​ന്ന​തി​നു​ള്ള സാ​ധ്യ​ത പ​രി​ഗ​ണി​ക്കു​ന്ന​താ​യി മ​ന്ത്രി സ​ജി ചെ​റി​യാ​ൻ പ​റ​ഞ്ഞു. ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ ഡോ.​ ജ​മു​നാ വ​ർ​ഗീ​സ്, ഡി​എ​ച്ച്എ​സ് അ​സി​. ഡ​യ​റ​ക്ട​ർ ഡോ. ​വീ​ണ, ജി​ല്ലാ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​എ​ൽ. അ​നി​ത​കു​മാ​രി, ജി​ല്ലാ പ്രോ​ഗ്രാം ഓ​ഫീ​സ​ർ ഡോ. ​ദേ​വ് കി​ര​ൺ എന്നിവരും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.

എം​സി റോ​ഡി​ന്‍റെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യെ​ന്ന നി​ല​യി​ല്‍ റോ​ഡ​പ​ക​ട​ങ്ങ​ളി​ല്‍ പ​രി​ക്കേ​ല്‍​ക്കു​ന്ന​വ​ര്‍​ക്ക് വി​ദ​ഗ്ധ ചി​കി​ത്സ ന​ല്‍​കാ​ന്‍ അ​ത്യാ​ധു​നി​ക ട്രോ​മാ​കെ​യ​ര്‍ സം​വി​ധാ​നം ഉ​ണ്ടാ​കും. മോ​ഡ്യു​ല​ര്‍ ഓ​പ്പ​റേ​ഷ​ന്‍ തിയ​റ്റ​റു​ക​ളാ​ണ് ഒരുക്കും.