+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വാ​ട്ട​ർ അ​ഥോ​റി​റ്റി ഡി​വി​ഷ​ൻ ഓ​ഫീ​സ് കാ​യം​കു​ള​ത്തും

കാ​യം​കു​ളം: കാ​യം​കു​ളം കേ​ന്ദ്ര​മാ​ക്കി കേ​ര​ള വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ ഡി​വി​ഷ​ൻ ഓ​ഫീ​സ് അ​നു​വ​ദി​ച്ച് ഉ​ത്ത​ര​വാ​യ​താ​യി യു. ​പ്ര​തി​ഭ എം​എ​ൽ​എ അ​റി​യി​ച്ചു. നാലു ല​ക്ഷ​ത്തി​ൽ​പ​രം കു​ടി​വെ​ള
വാ​ട്ട​ർ അ​ഥോ​റി​റ്റി ഡി​വി​ഷ​ൻ  ഓ​ഫീ​സ് കാ​യം​കു​ള​ത്തും
കാ​യം​കു​ളം: കാ​യം​കു​ളം കേ​ന്ദ്ര​മാ​ക്കി കേ​ര​ള വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ ഡി​വി​ഷ​ൻ ഓ​ഫീ​സ് അ​നു​വ​ദി​ച്ച് ഉ​ത്ത​ര​വാ​യ​താ​യി യു. ​പ്ര​തി​ഭ എം​എ​ൽ​എ അ​റി​യി​ച്ചു. നാലു ല​ക്ഷ​ത്തി​ൽ​പ​രം കു​ടി​വെ​ള​ള ക​ണ​ക്ഷ​നു​ക​ളു​ള്ള ആ​ല​പ്പു​ഴ വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ ഡി​വി​ഷ​ൻ ഓ​ഫീ​സ് വി​ഭ​ജി​ച്ച് തി​രു​വ​ല്ല ഡി​വി​ഷ​ന്‍റെ കീ​ഴി​ലു​ള്ള എ​ട​ത്വ സ​ബ് ഡി​വി​ഷ​നും മാ​വേ​ലി​ക്ക​ര, കാ​യം​കു​ളം സ​ബ് ഡി​വി​ഷ​ൻ ഓ​ഫീ​സു​ക​ളും കൂ​ട്ടി​ച്ചേ​ർ​ത്താ​ണ് പു​തി​യ ഡി​വി​ഷ​ൻ രൂ​പീ​ക​രി​ച്ചി​ട്ടു​ള്ള​ത്. കാ​യം​കു​ള​ത്ത് വാ​ട്ട​ർ അ​ഥോ​റി​റ്റി​ക്ക് ഇ​തി​നാ​യി മ​തി​യാ​യ സ്ഥ​ല​സൗ​ക​ര്യ​ങ്ങ​ളുണ്ട്.

ജി​ല്ല​യി​ൽ ഒ​രു ഡി​വി​ഷ​ൻ അ​പ​ര്യാ​പ്ത​മാ​ണെ​ന്നും കാ​യം​കു​ളം കേ​ന്ദ്ര​മാ​ക്കി പു​തി​യ ഒ​രു ഡി​വി​ഷ​ൻ രൂ​പീ​ക​രി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് യു. ​പ്ര​തി​ഭ എം​എ​ൽ​എ സ​ർ​ക്കാ​റി​ൽ നി​ര​ന്ത​രം സ​മ്മ​ർ​ദം ചെ​ലു​ത്തി​യ​തി​നെത്തുട​ർ​ന്നാ​ണ് പു​തി​യ ഡി​വി​ഷ​ൻ അ​നു​വ​ദി​ച്ച​ത്.

എ​ക്സി. എ​ൻ​ജി​നിയ​ർ (ഒ​ന്ന്), ടെ​ക്നി​ക്ക​ൽ അ​സി​. (ഒ​ന്ന്), ഡി​വി​ഷ​ണ​ൽ അ​ക്കാ​ണ്ട്സ് ഓ​ഫീ​സ​ർ (ഒ​ന്ന്), ജൂ​ണിയ​ർ സൂ​പ്ര​ണ്ട് (ഒ​ന്ന്), ക്ല​ർ​ക്ക് (നാ​ല്), ഡ്രാ​ഫ്റ്റ്സ്മാ​ൻ ഗേ​ഡ് I (മൂ​ന്ന്), ടൈ​പ്പി​സ്റ്റ് (ഒ​ന്ന്), ഓ​ഫീ​സ് അ​റ്റ​ന്റ​ന്റ് (ര​ണ്ട്), ഡ്രൈ​വ​ർ (ഒ​ന്ന്), പാ​ർ​ട്ട് ടൈം ​സ്വീ​പ്പ​ർ (ഒ​ന്ന്) വീ​തം ജീ​വ​ന​ക്കാ​രെ​യും പു​തി​യ ഡിവി​ഷ​നി​ലേ​ക്ക് അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. കാ​യം​കു​ളം മ​ണ്ഡ​ല​ത്തി​ന് പ്ര​ത്യേ​ക പ​രി​ഗ​ണ​ന ന​ൽ​കി പു​തി​യ ഡി​വി​ഷ​ൻ ഓ​ഫീ​സ് അ​നു​വ​ദി​ച്ച​തി​ന് മു​ഖ്യ​മ​ന്ത്രി​ക്കും ജ​ല​വി​ഭ​വ വ​കു​പ്പ് മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​നും എം​എ​ൽ​എ പ്ര​ത്യേ​കം ന​ന്ദി അ​റി​യി​ച്ചു.