ആദരിക്കും
10:10 PM Nov 16, 2018 | Deepika.com
മങ്കൊന്പ്: മഹാപ്രളയത്തിൽ കുട്ടനാടിന് കൈത്താങ്ങായവരെ ഇൻഡ്യൻ റെഡ്ക്രോസ് സൈാസൈറ്റി കുട്ടനാട് സബ് ഡിസ്ട്രിക്റ്റ് ബ്രാഞ്ച് കമ്മിറ്റി ആദരിക്കും. 20ന് നടക്കുന്ന പരിപാടി മന്ത്രി ജി. സുധാകരൻ ഉദ്ഘാടനം ചെയ്യും. കൊടിക്കുന്നിൽ സുരേഷ് എംപി അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ തോമസ് ചാണ്ടി എംഎൽഎ മുഖ്യപ്രഭാഷണം നടത്തും.