ചെറുവത്തൂർ: കുട്ടമത്ത് ജിഎച്ച്എസ്എസിൽ നടന്ന റവന്യുജില്ലാ സ്കൂൾ കലോത്സവത്തിന്റെ സ്റ്റേജിതര മത്സരങ്ങൾ പൂർത്തിയായപ്പോൾ 168 പോയിന്റ് നേടി കാസർഗോഡ് ഉപജില്ല ഒന്നാമതെത്തി. 167 പോയിന്റ് നേടി ഹൊസ്ദുർഗ് ഉപജില്ലയാണ് രണ്ടാം സ്ഥാനത്ത്. ബേക്കൽ ഉപജില്ല 163 പോയിന്റുമായി മൂന്നാം സ്ഥാനത്തും നിൽക്കുന്നു.
ഹൈസ്കൂൾ വിഭാഗത്തിൽ 70 പോയിന്റുമായി ഹൊസ്ദുർഗ് മുന്നിലെത്തിയപ്പോൾ കുമ്പള ഉപജില്ലയാണ് രണ്ടാമത് (68). ഹയർ സെക്കൻഡറി വിഭാഗത്തിൽ കാസർഗോഡ് ഉപജില്ല 104 പോയിന്റുമായി മുന്നിലെത്തി. 98 പോയിന്റുമായി ആതിഥേയരായ ചെറുവത്തൂർ ഉപജില്ലയാണ് രണ്ടാമത്. ഹൈസ്കൂൾ വിഭാഗം അറബിക് സാഹിത്യോത്സവത്തിൽ കാസർഗോഡ് (28), ബേക്കൽ (26)എന്നിങ്ങനെയാണ് പോയിന്റ് നില.
ഹൈസ്കൂൾ സംസ്കൃതോത്സവത്തിൽ ചിറ്റാരിക്കാൽ, ബേക്കൽ, ചെറുവത്തൂർ, കാസർഗോഡ്, മഞ്ചേശ്വരം, ഹൊസ്ദുർഗ് ഉപജില്ലകൾ 20 പോയിന്റുമായി ഒപ്പത്തിനൊപ്പം നിൽക്കുന്നു. സ്റ്റേജ് മത്സരങ്ങൾ 22, 23 തീയതികളിൽ നടക്കും.
ജില്ലാ സ്കൂൾ കലോത്സവം: കാസർഗോഡ് ജേതാക്കൾ
02:02 AM Nov 16, 2018 | Deepika.com