തൃക്കരിപ്പൂർ: മാസങ്ങളായി വെള്ളക്കെട്ടിൽ മുങ്ങിയ ഇളമ്പച്ചി-തലിച്ചാലം റെയിൽവേ അടിപ്പാത ഉപയോഗയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം തൃക്കരിപ്പൂർ സൗത്ത് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃക്കരിപ്പൂർ പഞ്ചായത്തിലേക്ക് മാർച്ചും ധർണയും നടത്തി.
രണ്ടുവർഷം മുമ്പ് നിർമാണം പൂർത്തിയായ അടിപ്പാതയിൽ കാലവർഷത്തിൽ വെള്ളക്കെട്ട് രൂപപ്പെടുന്നത് മൂലം മാസങ്ങളോളം ഗതാഗതം തടസപ്പെടുന്നുണ്ട്. നാട്ടുകാരുടെ നേതൃത്വത്തിൽ വെള്ളക്കെട്ടിന് പരിഹാരം കാണാൻ പമ്പ് സ്ഥാപിച്ചെങ്കിലും ഫലം കാണാത്തതിനെ തുടർന്ന് ഗ്രാമ പഞ്ചായത്ത് ഇടപെട്ട് ഗതാഗതത്തിന് ശാശ്വത പരിഹാരമുണ്ടാവണമെന്നാവശ്യപ്പെട്ടാണ് മാർച്ച് സംഘടിപ്പിച്ചത്.
പഞ്ചായത്ത് ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ ജില്ലാ സെക്രട്ടറിയറ്റംഗം വി.പി.പി. മുസ്തഫ ഉദ്ഘാടനം ചെയ്തു. കെ. രഘുനാഥ് അധ്യക്ഷത വഹിച്ചു. എം.പി. കരുണാകരൻ, പി.എ. റഹ്മാൻ, ടി.വി. വിനോദ് കുമാർ, കെ.വി. അമ്പു, എം.കെ. കുഞ്ഞികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
തലിച്ചാലം അടിപ്പാത ഉപയോഗയോഗ്യമാക്കാൻ പഞ്ചായത്തിലേക്ക് സിപിഎം മാർച്ച്
02:01 AM Nov 16, 2018 | Deepika.com