കാഞ്ഞങ്ങാട്: പ്രമുഖ എക്സിബിഷൻ സംരംഭമായ ഡിജെ അമ്യൂസ്മെന്റിന്റെ പ്രദർശനം-മഴവിൽ മഹോത്സവം ഇന്നു മുതൽ ഐങ്ങോത്ത് നക്ഷത്ര ഓഡിറ്റോറിയത്തിനു സമീപം ആരംഭിക്കും. നോഹയുടെ പേടകകവാടമൊരുക്കിയ പ്രദർശന നഗരിയിൽ ബാഹുബലി മ്യൂസിയം, ഗൊറില്ല റൊബോട്ടുകൾ, കൂറ്റൻ ദിനോസറുകൾ, അമ്യൂസ്മെന്റ് പാർക്ക്, ത്രീഡി ഷോ, വ്യാപാര സ്റ്റാളുകൾ, ഫുഡ് കോർട്ടുകൾ, കുട്ടികൾക്കും മുതിർന്നവർക്കും ഉല്ലാസ കേന്ദ്രങ്ങൾ എന്നിവ ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ പറഞ്ഞു.
ഇന്നു വൈകുന്നേരം നാലിന് ജില്ലാ കളക്ടർ ഡി.സജിത്ത് ബാബു ഉദ്ഘാടനം ചെയ്യും. വൈകുന്നേരം നാലു മുതൽ രാത്രി ഒമ്പതു വരെയാണ് പ്രദർശനം. അവധി ദിവസങ്ങളിൽ വൈകുന്നേരം മൂന്നിന് ആരംഭിക്കും. പത്രസമ്മേളനത്തിൽ മാനേജർമാരായ എൻ.രാമചന്ദ്രൻ, വി.എസ്.ബെന്നി, കോ-ഓർഡിനേറ്റർ അർജുനൻ തായലങ്ങാടി, എം. ഷജീർ എന്നിവർ സംബന്ധിച്ചു.
മഴവിൽ മഹോത്സവം എക്സിബിഷന് ഇന്നു കാഞ്ഞങ്ങാട്ട് തുടക്കം
02:01 AM Nov 16, 2018 | Deepika.com