മാ​ടാ​യി പ​ഞ്ചാ​യ​ത്തി​ൽ അ​ന​ധി​കൃ​ത നി​യ​മ​ന​മെ​ന്ന്

01:57 AM Nov 16, 2018 | Deepika.com
പ​ഴ​യ​ങ്ങാ​ടി: മാ​ടാ​യി​പ​ഞ്ചാ​യ​ത്തി​ൽ അ​ന​ധി​കൃ​ത നി​യ​മ​നം ന​ട​ത്തു​ന്ന​താ​യി പ്ര​തി​പ​ക്ഷം ആ​രോ​പി​ച്ചു. അ​ഴി​മ​തി​ര​ഹി​ത പ​ഞ്ചാ​യ​ത്തെ​ന്നു പ്ര​ഖ്യാ​പി​ച്ച് ഒ​രു​മാ​സം തി​ക​യു​മു​ന്പേ​യാ​ണു മാ​ടാ​യി പ​ഞ്ചാ​യ​ത്തി​ൽ അ​ന​ധി​കൃ​ത നി​യ​മ​നം ന​ട​ത്തു​ന്ന​തെ​ന്നു പ്ര​തി​പ​ക്ഷ നേ​താ​വ് കെ. ​ശ്രീ​നി​വാ​സ​ൻ പ​റ​ഞ്ഞു. പ​ഞ്ചാ​യ​ത്തി​ലെ ഹോ​മി​യോ, ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​യി​ലേ​ക്കു​ള്ള സ്വീ​പ്പ​ർ, അ​റ്റ​ൻ​ഡ​ർ ത​സ്തി​ക​യി​ലേ​ക്കു​ള്ള നി​യ​മ​ന​ത്തി​ലേ​ക്കാ​ണു വ​ഴി​വി​ട്ട നി​യ​മ​നം ന​ട​ത്തു​ന്ന​ത്. ഭ​ര​ണ​സ​മി​തി​യാ​യ ലീ​ഗി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണു നി​യ​മ​ന​മെ​ന്നും ഇ​തി​നെ​തി​രേ ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭം സം​ഘ​ടി​പ്പി​ക്കു​മെ​ന്നും പ്ര​തി​പ​ക്ഷം പ​റ​ഞ്ഞു.