മാതമംഗലം: ലോക പ്രമേഹദിനാചരണത്തിന്റെ ഭാഗമായി എരമം കുറ്റൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ഓട്ടോറിക്ഷ തൊഴിലാളികൾക്കായി ബോധവത്കരണ ക്ലാസും ജീവിതശൈലീ രോഗനിർണയ ക്യാന്പും സംഘടിപ്പിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് കെ. സത്യഭാമ ഉദ്ഘാടനംചെയ്തു. പഞ്ചായത്തംഗം എൻ.പി. ഭാർഗവൻ അധ്യക്ഷത വഹിച്ചു. ഡോ. ഇ.സി.കെ. രമേശൻ ക്ലാസ് നയിച്ചു. ആരോഗ്യസ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം. ചന്ദ്രിക, ഓട്ടോ തൊഴിലാളി യൂണിയൻ നേതാക്കളായ വി.വി. പത്മനാഭൻ, സജീവൻ, സൈനുദ്ദീൻ എന്നിവർ പ്രസംഗിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ കെ.വി. ശ്രീനിവാസൻ ക്യാന്പിനു നേതൃത്വം നൽകി.
ജീവിതശൈലീ രോഗനിർണയ ക്യാന്പും ബോധവത്കരണവും
01:57 AM Nov 16, 2018 | Deepika.com