കണ്ണൂർ: ഹരിതകേരളം പദ്ധതിയുടെ ഭാഗമായി കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്ന പുഴയോര വനവത്കരണം പദ്ധതി ജയിംസ് മാത്യു എംഎൽഎ മുളത്തൈകൾ നട്ടുകൊണ്ട് ഉദ്ഘാടനം ചെയ്തു.
ദേശീയ തൊഴിലുറപ്പ് പദ്ധതിയുമായി സംയോജിപ്പിച്ച് കാലിക്കടവ് മുതൽ പാറാട് വരെ 18 കിലോമീറ്റർ ദൂരത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. 12 വാർഡുകളിലൂടെ കടന്നുപോകുന്ന പുഴയുടെ ഇരുവശങ്ങളിലുമായി 10000 മുളത്തൈകളാണ് വച്ച് പിടിപ്പിക്കുന്നത്. പൂമംഗലം യുപി സ്കൂളിന് സമീപം കൂളിക്കുണ്ടിൽ നടന്ന പരിപാടിയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.ലത മുഖ്യാതിഥിയായി. കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഐ.വി.നാരായണൻ അധ്യക്ഷത വഹിച്ചു. മെമ്പർ പി.ഷീബ, മഹാത്മാ ഗാന്ധി എൻ ആർ ഇ ജി എസ് അക്രഡിറ്റഡ് എൻജിനിയർ പി.ആരിഫ് നന്ദിയും പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് അംഗം കെ ലളിത, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ജാനകി, സ്ഥിരം സമിതി അധ്യക്ഷന്മാരായ പി.രാജീവൻ, വി.എം.സീന, കാനായി രാജൻ, പഞ്ചായത്ത് അംഗങ്ങൾ, വിവിധ വകുപ്പ് ഉദേ്യാഗസ്ഥർ, രാഷ്ട്രീയ കക്ഷി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
കുറുമാത്തൂരിൽ പുഴയോര വനവത്കരണ പദ്ധതിക്ക് തുടക്കമായി
01:57 AM Nov 16, 2018 | Deepika.com