ചെറുപുഴ: ചെറുപുഴ ഗ്രാമ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി പ്രകാരം ചെറുതേനീച്ച യൂണിറ്റുകള്‍ വിതരണം ചെയ്യുന്നതിന്റെ ഭാഗമായി കര്‍ഷകര്‍ക്ക് പരിശീലന ക്ലാസ് സംഘടിപ്പിച്ചു. പഞ്ചായത്തില്‍ 625 യൂണിറ്റുകളാണ് സൗജന്യ നിരക്കില്‍ വിതരണം ചെയ്യുന്നത്.
ഉദ്ഘാടന യോഗത്തില്‍ സ്ഥിരം സമിതി ചെയര്മാന് ഡെന്നി കാവാലം അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുറാണി ജോര്‍ജ് ഉദ്ഘാടനം ചെയ്തു.
പഞ്ചായത്തംഗങ്ങളായ വി. കൃഷ്ണന് മാസ്റ്റര്‍, കെ.കെ. ജോയി, മനോജ് വടക്കേല്‍, പി. രാമചന്ദ്രന്, ചെറുപുഴ കൃഷി ഓഫീസര്‍ എ. രജീന, അസിസ്റ്റന്റ് സെക്രട്ടറി കൗസല്യ എന്നിവര്‍ എന്നിവര്‍ പ്രസംഗിച്ചു.
ചിറ്റാരിക്കാല്‍ മെല്ലിഫെറ ബീ കീപ്പിംഗ് സൊസൈറ്റി പ്രസിഡന്റ് ചെറിയാന് മടുക്കാങ്കല്‍ ക്ലാസിന് നേതൃത്വം നല്കി.
ചെറുതേനീച്ച വളര്‍ത്തല്‍ പരിശീലനം
01:57 AM Nov 16, 2018 | Deepika.com