ആലക്കോട്: കൂട്ടുപുഴ ഐഎംഎസ് ധ്യാനകേന്ദ്രവും എൽ റോയി ആത്മാഭിഷേക മിനിസ്ട്രിയും ചേർന്നൊരുക്കുന്ന ബൈബിൾ കൺവൻഷൻ ഉദയഗിരി സെന്റ് മേരീസ് ദേവാലയ ഗ്രൗണ്ടിൽ ആരംഭിച്ചു. ബൈബിൾ കൺവൻഷൻ ആലക്കോട് ഫൊറോന വികാരി ഫാ.ആന്റണി ആനക്കല്ലിൽ ഉദ്ഘാടനം ചെയ്തു. ജപമാല, ഗാനശുശ്രൂഷ, വചനസന്ദേശം, ദിവ്യബലി എന്നിവ നടന്നു.
ബ്രദർ ജോയ്സൺ വടക്കഞ്ചേരി, സിസ്റ്റർ മേഴ്സലിൻ കല്ലൂക്കുളങ്ങര എന്നിവർ വചനസന്ദേശത്തിന് നേതൃത്വം നൽകി. ഇന്ന് ഉച്ചകഴിഞ്ഞ് 3.45ന് ജപമാലയോടെ ആരംഭിക്കുന്ന ബൈബിൾ കൺവൻഷന്റെ രണ്ടാം ദിവസം ഫാ. കുര്യാക്കോസ് മുണ്ടപ്ലാക്കൽ ദിവ്യബലി അർപ്പിച്ച് സന്ദേശം നൽകും. തുടർന്ന് ഗാനശുശ്രൂഷ, വചനസന്ദേശം, അനുഭവസാക്ഷ്യം, ആരാധന എന്നിവ നടക്കും. കൺവൻഷൻ 18ന് സമാപിക്കും.
ഫിലിം വർക്ക്ഷോപ്പ് നാളെ മുതൽ
കണ്ണാടിപ്പറന്പ്: കണ്ണാടിപ്പറന്പ് ഗ്രാമകേളി കലാതീയേറ്ററിന്റെ ആഭിമുഖ്യത്തിൽ ഫിലിം വർക്ക്ഷോപ്പ് 17, 18 തീയതികളിൽ നടക്കും. നാളെ വൈകുന്നേരം അഞ്ചിനു കണ്ണാടിപ്പറന്പ് ദേശസേവ യുപി സ്കൂളിൽ നാറാത്ത് പഞ്ചായത്ത് പ്രസിഡന്റ് കെ. ശ്യാമള ഉദ്ഘാടനം ചെയ്യും.
ബൈബിൾ കൺവൻഷൻ
01:57 AM Nov 16, 2018 | Deepika.com