പ​രി​ശു​ദ്ധ പ​രു​മ​ല തി​രു​മേ​നി​യു​ടെ ഓ​ർ​മ പെ​രു​ന്നാ​ളി​ന് ഇ​ന്ന് തു​ട​ക്കം

01:55 AM Nov 16, 2018 | Deepika.com
കേ​ള​കം: കേ​ള​കം സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ് ശാ​ലേം പ​ള്ളി​യി​ൽ പ​രി​ശു​ദ്ധ പ​രു​മ​ല തി​രു​മേ​നി​യു​ടെ 116ാo മ​ത് ഓ​ർ​മ പെ​രു​ന്നാ​ളും തീ​ർ​ഥാ​ട​ന ജൂ​ബി​ലി​യു​ടെ ഭാ​ഗ​മാ​യി നി​ർ​മി​ച്ചു ന​ല്കു​ന്ന ഭ​വ​ന​ത്തി​ന്‍റെ താ​ക്കോ​ൽ​ദാ​ന​വും ഇ​ന്ന് ന​ട​ക്കും. ഭ​വ​ന​ത്തി​ന്‍റെ താ​ക്കോ​ല്ദാ​നം വൈ​കു​ന്നേ​രം സ​ണ്ണി ജോ​സ​ഫ് എം​എ​ൽ​എ നി​ർ​വ​ഹി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
പ​രി​ശു​ദ്ധ പ​രു​മ​ല തി​രു​മേ​നി​യു​ടെ ക​ബ​റി​ങ്കി​ലേ​ക്ക് ന​ട​ത്തു​ന്ന കാ​ൽ​ന​ട തീ​ർ​ഥ​യാ​ത്ര ജൂ​ബ​ലി നി​റ​വി​ലാ​യ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് നി​ർ​ധ​ന​രാ​യ ഒ​രു കു​ടും​ബ​ത്തി​ന് വീ​ട് നി​ർ​മി​ച്ചു ന​ല്കു​ന്ന​ത്. വൈ​കു​ന്നേ​രം മാ​ർ മാ​ത്യൂ​സ് തി​മോ​ത്തി​യോ​സ് മെ​ത്രാ​പോ​ലീ​ത്ത​യ്ക്ക് സ്വീ​ക​ര​ണ​വും തു​ട​ർ​ന്ന് പ​രു​മ​ല തി​രു​മേ​നി​യു​ടെ ഛായാഛി​ത്രം വ​ഹി​ച്ചു​കൊ​ണ്ടു​ള്ള പെ​രു​ന്നാ​ൾ റാ​സ​യും ന​ട​ക്കും.
ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​ന് കേ​ള​കം ടൗ​ണി​ൽ വാ​ദ്യ​മേ​ള​ങ്ങ​ളു​ടെ​യും ക​ലാ പ്ര​ക​ട​നം ഉ​ണ്ടാ​യി​രി​ക്കും. നാ​ളെ രാ​വി​ലെ എ​ട്ടി​ന് വി​ശു​ദ്ധ കു​ർ​ബാ​ന ന​ട​ക്കും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ള്ളി​വി​കാ​രി ഫാ. ​ജോ​ർ​ജ് വാ​ക്ക​നാം​പാ​ടം, റി​ൻ​സ​ൺ വ​ട​ക്ക​ൻ, അ​രു​ൺ പാ​ണ്ട​ൻ​ഞ്ചേ​രി,റോ​യി ക​രി​യ​ഞ്ചേ​രി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.