ബൈ​ക്ക് മോ​ഷ​ണം: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത നാ​ലു​പേ​ർ പി​ടി​യി​ൽ

01:49 AM Nov 16, 2018 | Deepika.com
കി​ഴ​ക്ക​മ്പ​ലം: പാ​ട​ത്തി​ക്ക​ര, അ​മ്പ​ല​മു​ക​ൾ, ഇ​രു​മ്പ​നം, പ​ള്ളി​ക്ക​ര, ആ​ലു​വ തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്നു ബൈ​ക്കു​ക​ൾ മോ​ഷ്ടി​ച്ച് ക​റ​ങ്ങി​ന​ട​ക്കു​ന്ന പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത നാ​ലു​പേ​രെ അ​മ്പ​ല​മേ​ട് പോ​ലീ​സ് പി​ടി​കൂ​ടി. 15നും 17​നും ഇ​ട​യി​ലു​ള്ള​വ​രാ​ണ് പി​ടി​യി​ലാ​യ​വ​ർ. വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നാ​യി അ​ഞ്ച് ബൈ​ക്കു​ക​ളാ​ണ് ഇ​വ​ർ മോ​ഷ​ണം ന​ട​ത്തി​യ​ത്. ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളാ​ണ് സം​ഘം മോ​ഷ​ണം ന​ട​ത്തു​ന്ന​ത്.
ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി പാ​ട​ത്തി​ക്ക​ര ഭാ​ഗ​ത്തു​നി​ന്ന് ബൈ​ക്ക് മോ​ഷ​ണം ന​ട​ത്തി ക​ട​ന്നു​ക​ള​യു​ന്ന​തി​നി​ട​യി​ലാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്. മോ​ഷ​ണ​ത്തി​നു​ശേ​ഷം ഇ​വ​ർ ഇ​ത് ഉ​പ​യോ​ഗി​ക്കു​ക​യും പോ​ലീ​സി​നെ കാ​ണു​മ്പോ​ൾ ഉ​പേ​ക്ഷി​ച്ച് ക​ട​ന്നു ക​ള​യു​ക​യുമാ​ണ് പ​തി​വ്. ഇ​ങ്ങ​നെ മോ​ഷ്ടി​ച്ച പ​ല ബൈ​ക്കു​ക​ളും പോ​ലീ​സ് ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്. ഇ​തി​ൽ പ​ല​രും നേ​ര​ത്തെയും ബൈ​ക്ക് മോ​ഷ​ണ​ത്തി​ലും ക​ഞ്ചാ​വ് കേ​സി​ലും പി​ടി​യി​ലാ​യി​ട്ടു​ണ്ട്. ഗാ​ന​മേ​ള ട്രൂ​പ്പി​ൽ ഡ്രം​സ് കൊ​ട്ടു​ന്ന​തി​നി​ടെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലു​ള്ള ഇ​വ​ർ സു​ഹൃ​ത്തു​ക്ക​ൾ ആ​വു​ക​യാ​യി​രു​ന്നു. ഇ​വ​ർ ജി​ല്ല​യു​ടെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്ന് ബൈ​ക്കു​ക​ൾ മോ​ഷ​ണം ന​ട​ത്തി​യ​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.