അങ്കമാലി: അങ്കമാലി ബ്ലോക്ക് റൈറ്റേഴ്സ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ എഴുത്തുകാരുടെ പ്രതിമാസ കൂട്ടായ്മ നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് ബ്ലോക്ക് പഞ്ചായത്ത് സ്കിൽസ് എക്സലൻസ് സെന്ററിൽ നടക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ടി. പോൾ ഉദ്ഘാടനം ചെയ്യും.
ഡയറക്ടർ ടോം ജോസ് അധ്യക്ഷത വഹിക്കും. സാജു ചാക്കോ രചിച്ച വൃക്ക സ്തംഭനവും ഡയാലിലിസും എന്ന പുസ്തകത്തെക്കുറിച്ച് തങ്കച്ചൻ വെന്പിളിയത്ത് ആസ്വാദനം നടത്തും. പ്രളയവുമായി ബന്ധപ്പെട്ട് ചരിത്ര മൂല്യമുള്ള സംഭവങ്ങളെ ആസ്പദമാക്കിയുള്ള കവിതകളും മിനി കഥകളും എഴുത്തുക്കാർ അവതരിപ്പിക്കും.
അങ്കമാലി ബ്ലോക്കിലെ കറുകുറ്റി, മൂക്കന്നൂർ, തുറവൂർ, മഞ്ഞപ്ര, അയ്യന്പുഴ, കാലടി, മലയാറ്റൂർ, കാഞ്ഞൂർ എന്നീ പഞ്ചായത്തുകളിലും അങ്കമാലി നഗരസഭയിലും സമീപ പഞ്ചായത്തുകളിലുമുള്ള എഴുത്തുകാരുടേയും കലാകാരന്മാരുടേയും കൂട്ടായ്മയാണ് ബ്ലോക്ക് റൈറ്റേഴ്സ് ഫോറം. ഫോൺ: 9447910503.
ബ്ലോക്ക് റൈറ്റേഴ്സ് ഫോറം സാഹിത്യ കൂട്ടായ്മ നാളെ
01:47 AM Nov 16, 2018 | Deepika.com