ആലങ്ങാട്: സെന്റ് മേരീസ് എൽപി സ്കൂളിൽ ഗണിതോത്സവം നടത്തി. ഗണിതത്തോട് ആഭിമുഖ്യം വളർത്താനും ഗണിതശേഷികൾ വികസിപ്പിക്കാനും കുട്ടികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗണിതോത്സവം സംഘടിപ്പിച്ചത്.
ജ്യാമിതീയ രൂപങ്ങൾ, ശേഖരണങ്ങൾ, പാറ്റേണുകൾ, വിവിധ പഠന സഹായികൾ എന്നിങ്ങനെ ഗണിതത്തിന്റെ വിവിധ മേഖലകളെ ഉൾപ്പെടുത്തിയുള്ളതായിരുന്നു പ്രദർശനം. വാർഡ് മെന്പർ പി എസ് ജഗദീശൻ ഉദ്ഘാടനം ചെയ്തു.
മാനേജർ റവ ഫാദർ ജോർജ് നേരേവീട്ടിൽ. പ്രധാനാധ്യാപിക സി.ഡി. റോസിലി, പിടിഎ പ്രസിഡന്റ് സിജോ തോമസ് എന്നിവർ പ്രസംഗിച്ചു.
ആലങ്ങാട് സെന്റ് മേരീസ് എൽപിഎസിൽ ഗണിതോത്സവം
01:45 AM Nov 16, 2018 | Deepika.com