വെ​റ്റ​റ​ൻ സെ​യ്‌ലേഴ്സ് ഫോ​റം വാ​ർ​ഷി​കയോ​ഗം 18ന്

01:45 AM Nov 16, 2018 | Deepika.com
കൊ​ച്ചി: വെ​റ്റ​റ​ൻ സെ​യ്‌ലേഴ്സ് ഫോ​റം കൊ​ച്ചി​യു​ടെ പ​ത്താ​മ​തു വാ​ർ​ഷി​ക യോ​ഗം 18നു ​നേ​വ​ൽ​ബേ​സി​ലെ സാ​ഗ​രി​ക ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും. രാ​വി​ലെ 9.50ന് ​ആ​രം​ഭി​ക്കു​ന്ന ച​ട​ങ്ങി​ൽ ദ​ക്ഷി​ണ നാ​വി​ക​സേ​ന മേ​ധാ​വി റി​യ​ർ അ​ഡ്മി​റ​ൽ ആ​ർ.​ജെ. ന​ഡ്ക​ർ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.വി​ര​മി​ച്ച ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു പു​റ​മെ നാ​വി​ക​സേ​ന​യി​ലെ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രും പ​ങ്കെ​ടു​ക്കും. സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് പെ​ൻ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി നേ​വ​ൽ പെ​ൻ​ഷ​ൻ ഓ​ഫീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഹെ​ൽപ് ഡെ​സ്ക് ഒ​രു​ക്കു​ന്നു​ണ്ട്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് :0484 2873334.