പനന്പേലിത്താഴം തോട്ടിലേക്ക് മാലിന്യം ഒഴുക്കുന്നു; നടപടിയെടുക്കാതെ അധികൃതർ

01:43 AM Nov 16, 2018 | Deepika.com
കി​ഴ​ക്ക​മ്പ​ലം: പെ​രി​ങ്ങാ​ല​യി​ൽ കാ​ന​ക​ളി​ലൂ​ടെ ഒ​ഴു​കി​യെ​ത്തു​ന്ന മാ​ലി​ന്യം ജ​ല​സ്രോ​ത​സി​നെ മ​ലി​ന​മാ​ക്കി​യി​ട്ടും ന​ട​പ​ടി​യെ​ടു​ക്കാ​തെ പ​ഞ്ചാ​യ​ത്ത​് അധി​കൃ​ത​ർ.​ കു​ന്ന​ത്തു​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ 12,13,14 വാ​ർ​ഡു​ക​ളു​ൾ​പ്പെ​ടു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലെ കാ​ന​ക​ളി​ലൂ​ടെ​യാ​ണ് സ​മീ​പ​ത്തെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നും ഹോ​ട്ട​ലു​ക​ളി​ൽ നി​ന്നും വീ​ടു​ക​ളി​ൽ നി​ന്നും പു​റ​ന്ത​ള​ളു​ന്ന മാ​ലി​ന്യം ഒ​ഴു​കി ശു​ദ്ധ​ജ​ല സ്രോ​ത​സാ​യ കാ​ണി​നാ​ട് പ​ന​മ്പേ​ലി​ത്താ​ഴം തോ​ടി​ലെ​ത്തു​ന്ന​ത്.
പ​ന​മ്പേ​ലി​ത്താ​ഴം തോ​ടി​ലെ​ത്തു​ന്ന മാ​ലി​ന്യം എ​ത്തി​ച്ചേ​രു​ന്ന​ത് ക​ട​മ്പ്ര​യാ​റി​ലേ​ക്കാ​ണ്. പ​ഞ്ചാ​യ​ത്തി​ലെ പ്ര​ധാ​ന ജ​ല​സ്രോ​ത​സാ​യ തോ​ട് മ​ലി​ന​മാ​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച് 2017ൽ ​ആ​രോ​ഗ്യ വ​കു​പ്പി​ന് പെ​രി​ങ്ങാ​ല ജാ​ഗ്ര​ത സ​മി​തി മു​ൻ സെ​ക്ര​ട്ട​റി പ​രാ​തി ന​ൽ​കി​യി​രു​ന്നു.​ ഇ​തി​ന്‍റെയ​ടി​സ്ഥാ​ന​ത്തി​ൽ ആ​രോ​ഗ്യ വ​കു​പ്പ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പെ​രി​ങ്ങാ​ല പ്ര​ദേ​ശ​ത്തെ ചില ക​ട​ക​ളി​ൽ നി​ന്നും വീ​ടു​ക​ളി​ൽനി​ന്നും പൈ​പ്പു​ക​ൾ വ​ഴി ഓ​ട​ക​ളി​ലേ​ക്ക് മാ​ലി​ന്യം ത​ള്ളു​ന്ന​താ​യി ക​ണ്ടെ​ത്തി​യി​രു​ന്നു.​
എ​ന്നാ​ൽ ഓ​ട​ക​ൾ സ്ലാ​ബി​ട്ട് മൂ​ടി​യ​തി​നാ​ൽ ഏ​തൊ​ക്കെ സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നാ​ണ് മാ​ലി​ന്യം ത​ള്ളു​ന്ന​തെ​ന്ന് ക​ണ്ടെ​ത്താ​ൻ സാ​ധി​ച്ചി​രു​ന്നി​ല്ല. സ്ലാ​ബു​ക​ൾ നീ​ക്കി മാ​ലി​ന്യം ത​ള്ളു​ന്ന​വ​രെ ക​ണ്ടെ​ത്താ​ൻ പ​ഞ്ചാ​യ​ത്തി​ന് അ​ധി​കൃ​ത​ർ നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. മാ​ലി​ന്യം നീ​ക്കം ചെ​യ്യാ​ത്തപ​ക്ഷം മ​ഞ്ഞ​പ്പി​ത്തം, ടൈ​ഫോ​യി​ഡ്, കോ​ള​റ തു​ട​ങ്ങി​യ പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ പ​ട​ർ​ന്നു പി​ടി​ക്കു​മെ​ന്നും ആ​രോ​ഗ്യ വ​കു​പ്പ് പ​ഞ്ചാ​യ​ത്തി​നു മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു.
തു​ട​ർ​ന്ന് 2017 ഫെ​ബ്രു​വ​രി 13ന് ​ആ​രോ​ഗ്യ വ​കു​പ്പും പ​ഞ്ചാ​യ​ത്തും വീ​ടു​ക​ളി​ലെ​യും ക​ട​ക​ളി​ലെ​യും പൈ​പ്പു​ക​ൾ 15 ദി​വ​സ​ത്തി​നു​ള്ളി​ൽ നീ​ക്കം ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് നോ​ട്ടീ​സ് ന​ൽ​കി​യെ​ങ്കി​ലും നാ​ളി​തു​വ​രെ ഇ​ത് ന​ട​പ്പി​ലാ​ക്കാ​ൻ യാ​തൊ​രു ന​ട​പ​ടി​യും പ​ഞ്ചാ​യ​ത്ത് സ്വീ​ക​രി​ച്ചി​ട്ടി​ല്ല. ക​ഴി​ഞ്ഞ ഏഴിന് ​ജി​ല്ലാ ക​ള​ക്ട​ർ​ക്ക് മാ​ലി​ന്യം നീ​ക്കം ചെ​യ്യാ​ത്ത​തുസം​ബ​ന്ധി​ച്ച് പെ​രി​ങ്ങാ​ല പൗ​ര​സ​മി​തി വാ​ട്സാ​പ്പ് കൂ​ട്ടാ​യ്മ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.