വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ക​ഞ്ചാ​വ് വി​ല്പ​ന: 2 പേ​ർ പി​ടി​യി​ൽ

01:43 AM Nov 16, 2018 | Deepika.com
പ​റ​വൂ​ർ: പ​റ​വൂ​ർ മേ​ഖ​ല​യി​ലെ സ്കൂ​ൾ, കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ക​ഞ്ചാ​വ് എ​ത്തി​ക്കു​ന്ന സം​ഘ​ത്തി​ലെ ര​ണ്ടു പേ​രെ എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി. പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.
പ​ഴ​നി​യി​ൽ​നി​ന്നും 1.2 കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി എ​ത്തി​യ പ​തി​നേ​ഴു​കാ​ര​നെ പ​റ​വൂ​ർ പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ൻ​ഡി​ൽ നി​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളെ എ​റ​ണാ​കു​ള​ത്തെ ജു​വൈ​ന​ൽ കോ​ട​തി​യി​ലാ​ണ് ഹാ​ജ​രാ​ക്കി​യ​ത്. എ​ക്സൈ​സ് റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ കെ.​പി. സു​ജി​ത്തി​നു ല​ഭി​ച്ച വി​വ​ര​ത്തെത്തുു​ട​ർ​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടാ​നാ​യ​ത്.
പ​റ​വൂ​രി​ലെ സ്ഥി​രം വി​ല്പ​ന​ക്കാ​ര​നാ​യ പ​ള്ളു​രു​ത്തി സ്വ​ദേ​ശി ത​ങ്ങ​ൾ ന​ഗ​ർ അ​നു​നി​ഷ മ​ൻ​സി​ലി​ൽ സു​ബൈ​റി​ന്‍റെ മ​ക​ൻ അ​നീ​ഷി​നെ (35) 150 ഗ്രാം ​ക​ഞ്ചാ​വു​മാ​യി​ട്ടാ​ണ് പി​ടി​കൂ​ടി​യ​ത്. പ​റ​വൂ​രി​ലെ പ​ത്തോ​ളം കേ​ന്ദ്ര​ങ്ങ​ളി​ൽ ക​ഞ്ചാ​വി​ന്‍റെ ചി​ല്ല​റ വി​ല്പ​ന ന​ട​ക്കു​ന്നു​ണ്ടെ​ന്നാ​ണ് വി​വ​രം. സ്കൂ​ൾ-കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ളെ ക​ഞ്ചാ​വി​നു അ​ടി​മ​ക​ളാ​ക്കാ​ൻ വ​ൻ സം​ഘം ത​ന്നെ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. നി​ത്യേ​ന രാ​വി​ലെ​യും വൈ​കിട്ടും ബൈ​ക്കി​ൽ എ​ത്തി​യാ​ണ് വി​ത​ര​ണം ന​ട​ത്തു​ന്ന​ത്.