കാട്ടാക്കട : മലയോര ഗ്രാമങ്ങൾ വൈറൽ പനിയുടെ പിടിയിലമരുന്നു. കഴിഞ്ഞ ഒരാഴ്ചയായി കാട്ടാക്കട, ആമച്ചൽ. കള്ളിക്കാട്, മലയിൻകീഴ് സർക്കാർ ആശുപത്രികളിൽ പനി ബാധിച്ച് എത്തുന്നവരുടെ നീണ്ട നിരയാണുള്ളത്.
വൈറൽ പനിക്കു പുറമേ ബാക്ടീരിയ മൂലമുണ്ടാകുന്ന രോഗവും പടരുന്നുണ്ടെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറയുന്നു. കൊതുകുകൾ പെറ്റു പെരുകുന്നത് പനി പടരാൻ പ്രധാന കാരണമെന്ന് പറയുന്നുണ്ടെങ്കിലും പനി വരാതിരിക്കാനും നിയന്ത്രിക്കാനും ആരോഗ്യ വകുപ്പ് നിർദേശങ്ങൾ നൽകിയിട്ടുണ്ട്.
ഒഴിഞ്ഞ പാട്ടകൾ, പ്ലാസ്റ്റിക് പാത്രങ്ങൾ, ചിരട്ട ഇവ നീക്കം ചെയ്യുക.ടെറസിലും ചെടിച്ചട്ടികളിലും മറ്റും ശേഖരിച്ചിരിക്കുന്ന വെള്ളക്കെട്ടുകൾ ഒഴിവാക്കുക. വീടിനുചുറ്റുമുള്ള ചെടികളും പുല്ലും വെട്ടിക്കളയുക ,വെള്ളക്കെട്ടുകൾക്ക് മീതെ ഡീസൽ, മണ്ണെണ്ണ ഇന്നി തളിക്കുണമെന്ന് ആരോഗ്യവകുപ്പ് പറയുന്നു.
മലയോര ഗ്രാമങ്ങൾ വൈറൽ പനിയുടെ പിടിയിലമർന്നു
01:15 AM Nov 16, 2018 | Deepika.com