തിരുവനന്തപുരം: നഴ്സുമാരുടെ 2:2:1 പ്രമോഷൻ നടപ്പിലാക്കുക, പ്രമോഷനുകളിലെ കാലതാമസം ഒഴിവാക്കു എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കെജിഎൻഎയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും ധർണയും ഗവ.മെഡിക്കൽ കോളജ് ആശുപത്രിക്ക് മുന്നിൽ നടത്തി. ജില്ലാപ്രസിഡന്റ് അജോ സാം വർഗീസ് അധ്യക്ഷതവഹിച്ച ധർണ കെജിഎൻഎ സംസ്ഥാന പ്രസിഡന്റ് ടി. സുബ്രഹ്്മണ്യൻ ഉദ്ഘാടനം ചെയ്തു.
ധർണയ്ക്ക് തിരുവനനന്തപുരം ജല്ലാ സെക്രട്ടറ വസന്തകുമാരി സ്വാഗവും സംസ്ഥാന വൈസ് പ്രസിഡന്റ് ബി.ബീന, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ശ്രീജിത്ത്, കെഅനില, കെ.ജ്യോതി, ഈസ്റ്റ് ജില്ലാ പ്രസിഡന്റ് എ.എസ്.കൃഷ്ണ എന്നിവർ ആശംസകൾ ആർപ്പിച്ചു. ഈസ്റ്റ് ജില്ലാ സെക്രട്ടറി പ്രീതികൃഷ്ണൻ നന്ദി പറഞ്ഞു.
പ്രതിഷേധ മാർച്ചും ധർണയും നടത്തി
01:15 AM Nov 16, 2018 | Deepika.com