ആറ്റിങ്ങൽ: അവനവഞ്ചേരിയിൽ എബിവിപി പ്രവർത്തകൻ ശ്യാം മോഹന്റെ വീടാക്രമിച്ച കേസിൽ രണ്ടു പേരേ പോലീസ് അറസ്റ്റു ചെയ്തു.
എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവർത്തകരായ തോന്നയ്ക്കൽ, മുട്ടുക്കോണം അശ്വതി ഭവനിൽ അതുൽ (22), കാട്ടാക്കട, പെരുങ്കുളം ഗോകുൽ നിവാസിൽ ഗോവിന്ദ് (22) എന്നിവരെയാണ് ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മാസം നടന്ന ആക്രമണത്തിൽ എ ബി വിപി പ്രവർത്തകനായ ശ്യാം മോഹനനും അമ്മ രാഗിണിക്കും പരിക്കേൽക്കുകയും വീട്ടുപകരണങ്ങൾ നശിപ്പിക്കുകയും ചെയ്തിരുന്നു.
എബിവിപി പ്രവർത്തകന്റെ വീടാക്രമിച്ച കേസിൽ രണ്ടു പേർ അറസ്റ്റിൽ
01:14 AM Nov 16, 2018 | Deepika.com