മെഡിക്കല്‍കോളജ്: വഴിവക്കില്‍ അവശനിലയില്‍ കണ്ടെത്തി പോലീസ് ജനറല്‍ ആശുപത്രിയില്‍ എത്തിച്ച വയോധികൻ മരിച്ചു. 75 വയസ് പ്രായം തോന്നിക്കുന്ന വയോധികന്റെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. 165 സെ.മീ ഉയരവും നരച്ച മുടിയുമാണ് ഇയാള്‍ക്ക്. വയോധികനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ മെഡിക്കല്‍കോളജ് പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടണം. ഫോണ്‍: 0471 2443145, 9497980001.
കുടുംബ സംഗമവും താക്കോൽദാനവും ഇന്ന്
വിഴിഞ്ഞം: സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷർ വിമെൻ(സാഫ്) വിഴിഞ്ഞത്ത് സംഘടിപ്പിക്കുന്ന തീരമൈത്രി കുടുംബ സംഗമവും, ഭൂമിയും വീടും പദ്ധതിയുടെ താക്കോൽദാനവും, വിവിധ ക്ഷേമ പ്രവർത്തനങ്ങൾക്കായുള്ള റിവോൾവിംഗ് ഫണ്ട് വിതരണവും ഇന്ന് നടത്തും. രാവിലെ 10ന് വിഴിഞ്ഞം അശ്വതി ഒാഡിറ്റോറിയത്തിൽ നടത്തുന്ന പരിപാടി ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മെഴ്സിക്കുട്ടി അമ്മ ഉദ്ഘാടനം ചെയ്യും.എം.വിൻസെന്റ് എംഎൽഎ അധ്യക്ഷതവഹിക്കുന്ന യോഗത്തിൽ മേയർ വി.കെ.പ്രശാന്ത്, ശശി തരൂർ എംപി,ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു , ഫിഷറീസ് ഡയറക്ടർ എസ്.വെങ്കിടേഷ് പതി എന്നിവർ പ്രസംഗിക്കും.
അജ്ഞാത മൃതദേഹം മോര്‍ച്ചറിയില്‍
01:14 AM Nov 16, 2018 | Deepika.com