ആളില്ലാത്ത വീട്ടിൽ മോഷണം: യുവാവ് അറസ്റ്റിൽ
01:12 AM Nov 16, 2018 | Deepika.com
ആറ്റിങ്ങൽ: ആളില്ലാത്ത വീടുകളിൽ മോഷണം നടത്തിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. നാവായിക്കുളം നൈനാംകോണം കോളനി ഇടത്തട്ടിൽ വീട്ടിൽ സാജറിനെ (27)ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്തു. ആറ്റിങ്ങൽ ടിബി ജംഗ്ഷനുസമീപം മാവിളവീട്, മാമം ഫാല്‍ഗുനി വീട് എന്നിവിടങ്ങളിൽ നിന്ന് വിലപിടിപ്പുള്ളവസ്തുക്കളും കുളിമുറിയിലെ ഫിറ്റിഗ്സുകളും മോഷ്ടിച്ചകേസിലാണ് അറസ്റ്റ്.പ്രതിയെക്കുറിച്ച് ആറ്റിങ്ങൽ ഡിവൈഎസ്പി പി.അനിൽകുമാറിന് ലഭിച്ചരഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എസ്എച്ച്ഒ ഒ.എ.സുനിൽ, എസ്ഐമാരായ.തൻസീം അബ്ദുൽ സമദ്, സനൽകുമാർ, എഎസ്ഐ വി.എസ്.പ്രദീപ്, എസ്സിപിഒ. ഉദയകുമാർ, സിപിഒ ബിനു, റിഷാദ്, ബിജു. എന്നിവരടങ്ങിയ സംഘംനടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്