തിരുവനന്തപുരം: മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പു പദ്ധതി പ്രകാരം നടപ്പു സാമ്പത്തികവർഷം ഇതുവരെ നേമം ബ്ലോക്ക് പഞ്ചായത്തിൽ 2,10,320 തൊഴിൽ ദിനങ്ങൾ സൃഷ്ടിച്ചു.
മാതൃകാപരമായ പ്രവർത്തനത്തിലൂടെയാണ് ഇത്രയും തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കാനായതെന്നു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൽ. ശകുന്തളകുമാരി പറഞ്ഞു.
ബ്ലോക്ക് പരിധിയിലെ വിളവൂർക്കൽ പഞ്ചായത്തിനാണ് ഏറ്റവുമധികം തൊഴിൽ ദിനങ്ങൾ സൃഷ്ടിച്ചത്. 38,066 തൊഴിൽ ദിനങ്ങൾ ഇവിടെ മാത്രം സൃഷ്ടിച്ചപ്പോൾ പള്ളിച്ചലിൽ 37,904 ദിനങ്ങളും മലയിൻകീഴിൽ 37,703 ദിനങ്ങളും മാറനല്ലൂരിൽ 28,191 തൊഴിൽ ദിനങ്ങളും സൃഷ്ടിക്കാനായി.
തൊഴിലുറപ്പു പദ്ധതി: നേമം ബ്ലോക്കിൽ തൊഴിൽ ദിനങ്ങളുടെഎണ്ണം രണ്ട ലക്ഷം കടന്നു
01:12 AM Nov 16, 2018 | Deepika.com