തിരുവനന്തപുരം: ടെക്നോപാർക്ക് കേന്ദ്രമായ ടൂണ്‍സ് അനിമേഷൻ അക്കാദമി തൊഴിൽ നൈപുണ്യ വികസന സ്ഥാപനമായ സ്കില്ലാക്ട്സുമായി ചേർന്ന് കോളജ് വിദ്യാർഥികൾക്കായി ഹ്രസ്വ ചലച്ചിത്ര മത്സരം സംഘടിപ്പിക്കുന്നു.
"എന്റെ കരിയർ പ്രതീക്ഷകളും വെല്ലുവിളികളും' എന്ന വിഷയത്തിൽ ഇംഗ്ലീഷിലോ, മലയാളത്തിലോ രണ്ടു മിനിട്ട് ദൈർഘ്യമുള്ള ഹ്രസ്വചിത്രങ്ങൾ അവതരിപ്പിക്കാം.
അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഡിസംബർ 31 .വിജയികൾക്കും, ഫൈനലിൽ പങ്കെടുക്കുന്ന ടീമുകൾക്കും കാഷ് അവാർഡുകളും മറ്റ് പാരിതോഷികങ്ങളും ലഭിക്കും.
വിദ്യാർഥികൾക്കായി ഹ്രസ്വ ചലച്ചിത്ര മത്സരവുമായി ടൂണ്‍സ്
01:12 AM Nov 16, 2018 | Deepika.com