നെടുമങ്ങാട് : അരുവിക്കര ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ സർവശിക്ഷാ അഭിയാൻ 42 ലക്ഷം രൂപാ ചെലവിൽ നിർമിക്കുന്ന പുതിയ മന്ദിരത്തിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു ശിലാസ്ഥാപനം നടത്തി.
ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ വി.രഞ്ജിത്ത് അധ്യക്ഷനായ യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ഐ.മിനി, ജില്ലാ പഞ്ചായത്ത് അംഗം എൽ. പി.മായാദേവി, പഞ്ചായത്ത് അംഗങ്ങളായ വി.വിജയൻ നായർ, ജമീലാബീവി, പ്രിൻസിപ്പൽ എ. ഗണപതി, പ്രഥമാധ്യാപിക എൻ.കെ. സരള, സമഗ്ര ശിക്ഷാ ജില്ലാ പ്രോജക്ട് ഓഫീസർ ബി. ശ്രീകുമാർ, കെ.സനൽകുമാർ, അധ്യാപകരായ സുരേഷ് കുമാർ, ഷജീർ, വിനോജാ ബാബു, എസ്എംസി അധ്യക്ഷൻ മണികണ്ഠൻ നായർ എന്നിവർ പ്രസംഗിച്ചു.
ശിലാസ്ഥാപനം നടത്തി
01:12 AM Nov 16, 2018 | Deepika.com