ആറ്റിങ്ങൽ: തെരുവുനായ് ആക്രമണത്തിൽ നൂറോളം കോഴികൾ ചത്തു. ആറ്റിങ്ങൽ ഗവൺമെന്റ് ഐടിഐക്കു സമീപം കാർത്ത്യാനി നിവാസിൽ സത്യശീലന്റെ വളർത്തുകോഴികളെയാണ് നായ്ക്കൾ കടിച്ചുകൊന്ന നിലയിൽ ഇന്ന് രാവിലെ കണ്ടെത്തിയത്.
ഈ മേഖലയിൽ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണെന്നും, നാലുമുക്കിലും മാർക്കറ്റ് റോഡിലും ഗേൾസ് ഹൈസ്ക്കൂളിനു സമീപത്തുകൂടെ സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയാണെന്ന് നാട്ടുകാർ പറയുന്നു.
തെരുവ് നായ്ക്കൾ കോഴികളെ കൊന്നു
01:12 AM Nov 16, 2018 | Deepika.com