ഏറ്റുമാനൂർ: സ്ത്രീ സ്ത്രീയായി പെരുമാറുന്പോൾ അവളെ ദുർബലയായി കാണുന്ന സമൂഹ വ്യവസ്ഥിതിക്ക് മാറ്റം വരുത്താൻ ഒരു കൂട്ടം സ്ത്രീകൾ അർച്ചനയുടെ കുടക്കീഴിൽ അണിനിരക്കുന്നു.
സ്ത്രീകളുടെ അവകാശങ്ങളും മനുഷ്യാവകാശങ്ങളാണ് എന്ന അവബോധം സമൂഹത്തിൽ വളർത്തുന്നതിനും സ്ത്രീകൾ നേരിടുന്ന അതിക്രമങ്ങൾ ഇല്ലായ്മ ചെയ്യാനും സ്ത്രീ പുരുഷന്മാരെ സജ്ജമാക്കുക എന്ന ലക്ഷ്യത്തോടെ അർച്ചന വിമൻസ് സെന്ററിന്റെ നേതൃത്വത്തിൽ ‘സുഭദ്രയുടെ ജീവിതം’ എന്ന പേരിൽ ലഘുനാടകം സംഘടിപ്പിക്കുന്നു.
ജില്ലാ തലത്തിൽ സംഘടിപ്പിക്കുന്ന നാടകത്തിന്റെ ഉദ്ഘാടനം നാളെ ഉച്ചകഴിഞ്ഞ് രണ്ടിന് കോട്ടയം തിരുനക്കര പഴയ പോലീസ് സ്റ്റേഷൻ മൈതാനത്തു നടത്തപ്പെടും. ജോസ് കെ.മാണി എംപി ഉദ്ഘാടനം ചെയ്യും. കോട്ടയം മുനിസിപ്പൽ ചെയർപേഴ്സൺ ഡോ. പി.ആർ. സോന അധ്യക്ഷത വഹിക്കും.
സ്ത്രീകളെ സ്വാതന്ത്ര്യത്തോടും ആത്മാഭിമാനത്തോടും കൂടി സാന്പത്തിക ഭദ്രതയും ജീവിത സുരക്ഷയും പരസ്പര പൂരകമായ ബന്ധങ്ങളും ആസ്വദിച്ച് ജീവിക്കുവാൻ പ്രാപ്തരാക്കുക എന്നതാണ് നാടകത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് അർച്ചന വിമൻസ് സൊസൈറ്റി ഡയറക്ടർ ത്രേസ്യാമ്മ മാത്യു പറഞ്ഞു.
സ്ത്രീകളുടെ അവകാശ സംരക്ഷണ യജ്ഞവുമായി അർച്ചനയുടെ പെൺപട
11:06 PM Nov 15, 2018 | Deepika.com